Malayalam
നഗ്നചിത്രം അയച്ചുനല്‍കി ഇങ്ങനെ ചിത്രമിടാൻ ആരാധകൻ.. സാനിയയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല!
നഗ്നചിത്രം അയച്ചുനല്‍കി ഇങ്ങനെ ചിത്രമിടാൻ ആരാധകൻ.. സാനിയയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് സാനിയ ഇയ്യപ്പനാണ്.സാനിയ പങ്കുവെച്ച ചില മോഡേൺ വേഷങ്ങൾക്ക് വളരെ മോശം കമെന്റുകളാണ് ആരാധകർ നൽകിയത്.
ഇപ്പോഴിതാ നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് തനിക്ക് സന്ദേശമയച്ച ആളെ തുറന്നുകാട്ടുകയാണ് സാനിയ. . ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു യുവതിയുടെ നഗ്നചിത്രം അയച്ചുനല്‍കി അതേ രീതിയില്‍ ചിത്രമിടാന്‍ പറഞ്ഞ യുവാവിന്റെ മെസേജാണ് സാനിയ പുറത്തുവിട്ടിരിക്കുന്നത്. 2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ പറയുന്നു.. യുവാക്കളാണ് രാജ്യത്തിന്റെ ഭാവി എന്ന് തനിക്കറിയാമെങ്കിലും ഇത്തരം മണ്ടന്‍ കമന്റുകള്‍ കാണുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമൊക്കെ സാമാന്യ ബുദ്ധിയും മര്യാദയുമൊക്കെ പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന് സാനിയ പറയുന്നു.
ഇതിനുമുന്‍പും തന്റെ നേര്‍ക്കുള്ള സദാചാര ആക്രമണവും അശ്ലീല സന്ദേശങ്ങളും സാനിയ തുറന്നുകാട്ടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സാനിയ ഇയ്യപ്പൻ. ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയിൽ അച്ഛനുമൊത്ത് നൃത്ം ചെയ്ത സാനിയ ഇയ്യപ്പന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ നിവാസവും സാനിയയ്ക്കെരിരെ മോശം കമെന്റുകളുമായി പലരും രംഗത്ത് വന്നിരുന്നു. ഇതിന് താരം പ്രതികരിക്കുകയും ചെയ്തു.ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും.അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്ബയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന് ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല.
എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണം.” സാനിയ പറയുന്നു.
about saniya iyyapan
