Connect with us

ഈ കുഞ്ഞു താരം ഇന്ന് മലയാളികളുടെ സ്വന്തം നായിക!

Social Media

ഈ കുഞ്ഞു താരം ഇന്ന് മലയാളികളുടെ സ്വന്തം നായിക!

ഈ കുഞ്ഞു താരം ഇന്ന് മലയാളികളുടെ സ്വന്തം നായിക!

മലയാളികളുടെ സ്വന്തം അയല്പക്കത്തെ നായിക അതാണ് സംവൃത സുനിൽ വളരെ ഏറെ ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ് ഉണ്ടാകാറുള്ളത്.വിവാഹ ശേഷം നായികമാർ സിൻനിമയിൽ നിന്നും മാറി നിൽക്കാറുണ്ട് അതുപോലെ ആണ് നമ്മുടെ സ്വന്തം താരമായ സംവൃതയും സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.എങ്കിലും സംവൃത ഒരിടവേളക്ക് ശേഷം സിനിമയിലെയിരുന്നു.എങ്കിലും മലയാള സിനിമയിൽ ഏറെ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയിതു മണലായളികളുടെ മനസ്സിൽ ഇടം നേടി.കണ്ട കൊതി തീരും മുമ്ബ് താരം സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

കഴിഞ്ഞ​ദിവസം സംവൃതയുടെ വിവാഹ വാർഷികമായിരുന്നു. സംവൃതയ്ക്കും അഖിലിനും ആശംസകൾ നേർന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അതിനിടെ ഒരാൾ പങ്കുവച്ച ചിത്രമാണ് ആരാധകരിൽ കൗതുകം ഉണർത്തിയത്. സംവൃതയുടെ കുട്ടിക്കാല ചിത്രമായിരുന്നു അത്. കൂടെയിരിക്കുന്ന കുട്ടി താരത്തിന്റെ അനിയത്തി സംയുക്തയാണെന്ന് കരുതുന്നു.

കരിയറിൽ തിളങ്ങിനിന്നിരുന്ന സമയത്താണ് സംവൃത സുനിൽ വിവാഹിതയായി അഭിനയത്തിൽനിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. യുഎസിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറു വർഷങ്ങൾക്കുശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നു.

“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്.”

“‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയിലേക്ക് വിളിച്ചപ്പോഴാണ് മിനി സ്ക്രീനിലേക്കുളള മടങ്ങിവരവെങ്കിലും ചിന്തിക്കുന്നത്. ആ റിയാലിറ്റി ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത് ഞാൻ മിസ് ചെയ്തിരുന്നുവെന്നും പ്രേക്ഷകർക്ക് എന്നോടുളള ഇഷ്ടവും ഞാൻ മനസിലാക്കിയത്. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. അതുവരെ ഞാൻ കരുതിയിരുന്നത് ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണെന്നാണ്. ഭർത്താവും മകനും ഒക്കെയായിട്ട് കുടുംബമായി കഴിഞ്ഞുപോകുന്ന ഞാൻ സന്തോഷവതിയാണെന്നാണ് കരുതിയത്. പക്ഷേ ഈ ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് എന്റെ കുടുംബത്തിനൊപ്പം കരിയറും കൂടി ഉണ്ടെങ്കിലേ ഞാൻ കംപ്ലീറ്റ് ആകൂ എന്ന് മനസിലായത്. ആ ഷോ കഴിഞ്ഞപ്പോൾ മുതൽ നല്ല പ്രോജക്ട് വന്നാൽ ചെയ്യണമെന്ന് ഉറപ്പിച്ചു. മുൻപും സിനിമ ചെയ്യില്ല എന്നു ഉറപ്പിച്ചിരുന്നില്ല. ‘നായിക നായകൻ’ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സിനിമ സീരിയസായിട്ട് ചെയ്യണം എന്നു തോന്നിയത്.”

about samvritha sunil old photo

More in Social Media

Trending

Recent

To Top