Bollywood
പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍!
പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍!
Published on
പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഈ വിവരം താരം അറിയിച്ചത്. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു.
ഫ്രഷ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുക. ആദ്യം ഡിയോഡ്രന്റുകളാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും കണക്കിലെടുത്ത് സാനിറ്റൈസറുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. 72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍, ബ്രാന്‍ഡിന്റെ ഔദ്യോഗിക സൈറ്റിലൂടയാകും ലഭ്യമാകുകയെന്നും പിന്നീട് റീട്ടെയില്‍ സ്റ്റോറുകളിലൂടെയും വില്പ്പനയെക്കെത്തുമെന്നും താരം പറഞ്ഞു.
about salman khan
Continue Reading
You may also like...
Related Topics:Salman Khan