Connect with us

ഈ ഘട്ടത്തിലും ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ സന്തോഷവും ആസ്വദിക്കണം.ആ സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. പുറത്ത് അന്വേഷിക്കേണ്ട കാര്യമില്ല!

Bollywood

ഈ ഘട്ടത്തിലും ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ സന്തോഷവും ആസ്വദിക്കണം.ആ സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. പുറത്ത് അന്വേഷിക്കേണ്ട കാര്യമില്ല!

ഈ ഘട്ടത്തിലും ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ സന്തോഷവും ആസ്വദിക്കണം.ആ സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. പുറത്ത് അന്വേഷിക്കേണ്ട കാര്യമില്ല!

കോവിഡ് 19 മഹാമാരിയെ തുടർന്ന് ലോകം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന വേളയിൽ പ്രത്യാശ പകർന്ന് ​ഗായിക ആശാ ഭോസ്ലെ. ആശ ഭോസ്‌ലെയുടെ വാക്കുകൾ ഇങ്ങനെ..

“എല്ലാവരും ശുചിത്വത്തെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചുമാണ് ഇപ്പോൾ സംസാരിക്കുന്നത്. അത് വളരെ ആവശ്യവുമാണ്. ഈ കഠിനമായ സമയം വളരെ സമ്മർദ്ദം നൽകുന്നതുമാണ്. ഈ ഘട്ടത്തിലും ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ സന്തോഷവും ആസ്വദിക്കണം.ആ സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. പുറത്ത് അന്വേഷിക്കേണ്ട കാര്യമില്ല.

നല്ല സമയവും ചീത്ത സമയവും ഒരുപാട് നാൾ നിലനിൽക്കില്ല. കൊറോണയും ഒരിക്കൽ ഇല്ലാതാകും. വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരുടെയും ജീവിതം കടന്ന് പോവുന്നത്. അതിൽ നിന്ന് നമ്മൾ പുറത്ത് കടക്കും. ഈ സമയവും കടന്ന് പോവും., നമ്മൾ ജേതാക്കളായി ഉയർന്നു വരും”.

ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ചും ആശ ഭോസ്ലെ മനസ് തുറന്നു. ഈയടുത്താണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആദ്യ ​ഗാനം ആശ പുറത്ത് വിട്ടത്

“എന്റെ കൊച്ചുമകൾ എന്നോട് ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുൻപൊരിക്കലും എനിക്ക് അതിനുള്ള സമയം ലഭിച്ചിരുന്നില്ല. ഇപ്പോൾ അതിനുള്ള സാഹചര്യവും സമയവുമുണ്ട്. പാട്ടിനെക്കുറിച്ചല്ലാതെ എനിക്കു വേറെയും പല കാര്യങ്ങൾ സംസാരിക്കാനും പങ്കുവയ്ക്കാനുമുണ്ട്.അതിന് ഈ ചാനൽ സഹായിക്കുമെന്ന് കരുതുന്നു

പത്തു വയസ്സു മുതൽ ഞാൻ പാടിത്തുടങ്ങിയതാണ്.ഒരുപാട് കഥകളും ഓർമകളുമുണ്ട്.. മുഹമ്മദ് റഫി, , കിഷോർ കുമാർ തുടങ്ങി പ്രമുഖർക്കൊപ്പം പാടിയതിന്റെ ഓർമകൾ, അവരെ ആദ്യമായി കണ്ടുമുട്ടിയ ഓർമകൾ അവയെല്ലാം പങ്കുവയ്ക്കാനുണ്ട്. ചേച്ചി ലതാ മങ്കേഷ്ക്കർ‍ക്കൊപ്പം പാടിയതിന്റെ അനുഭവം അങ്ങനെ പലതും. എന്റെ കൊച്ചുമകളാണ് ഇതെല്ലാം ലോകത്തോടു പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. അതെല്ലാം പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു.”

about asha bosle

More in Bollywood

Trending

Recent

To Top