Malayalam
ആളാകെ മാറിപ്പോയി.. മേക്കപ്പ് ഉപേക്ഷിച്ച് സജിതാ ബേട്ടി;താരത്തിനെന്ത്പറ്റിയെന്ന് ആരാധകർ….
ആളാകെ മാറിപ്പോയി.. മേക്കപ്പ് ഉപേക്ഷിച്ച് സജിതാ ബേട്ടി;താരത്തിനെന്ത്പറ്റിയെന്ന് ആരാധകർ….
ഒരു സമയം വരെ മിനി സ്ക്രീനിലെ താരമായിരുന്നു സജിത ബേട്ടി. കുറച്ചു കാലങ്ങളായി ആളെ തീരെ കാണാനില്ല. കാരണം വേറൊന്നുമല്ല കുഞ്ഞു മകളും കുടുംബവുമായി ഏറെ തിരക്കിലാണ് സജിത ഇപ്പോള്‍. ഒന്നര വയസേയുള്ളൂ ഇസ ഫാത്തിമ എന്ന മകള്‍ക്ക്. ബാല താരമായി വന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സജിത. എങ്കിലും മകള്‍ ജനിച്ചതോടെ അഭിനയ ജീവിതത്തിന് ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയാണ് താരം.
എത്രാമത്തെ വയസ്സിലാണ് താന്‍ സിനിമയില്‍ എത്തുന്നത് എന്ന് ചോദിച്ചാല്‍ കൃത്യമായി അറിയില്ല. എങ്കിലും അറുപതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട്. സജിത സന്തോഷത്തോടെ പറയുന്നു.
കൃത്യമായ കഥാപാത്രങ്ങളുടെ സെലക്ഷന് ഒന്നുമുണ്ടായിട്ടില്ല. എങ്കിലും പ്രായത്തില്‍ കവിഞ്ഞതുള്പ്പെടെ നിരവധി പോസിറ്റിവും നെഗറ്റിവുമായ കഥാപാത്രങ്ങള്‍ സജിതയെ തേടി വന്നിട്ടുണ്ട്. കാവ്യാഞ്ജലി, അമ്മക്കിളി ആലിപ്പഴം തുടങ്ങിയ ഹിറ്റ് സീരിയലുകള്‍ തന്നെ ഇതിനു തെളിവാണ്. ഗര്‍ഭിണിയായതു മുതല്‍ ആണ് സീരിയല്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. എങ്കിലും അഞ്ചാം മാസത്തില ഒരു വേഷം ചെയ്തിരുന്നു. ഡെലിവറിക്ക് ശേഷം അത് പൂര്‍ത്തിയാക്കി. ഭര്‍ത്താവും കുഞ്ഞുമൊത്ത് വയനാട്ടിലാണ് സജിത ഇപ്പോള്‍. തത്ക്കാലം കുഞ്ഞിന് വേണ്ടി എടുത്ത ഇടവേള, നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ തിരികെ തീരും എന്നാണ് സജിത പറയുന്നത്. ഭര്‍ത്താവും കുഞ്ഞുമാണ് ഇപ്പോള്‍ ലോകം. എങ്കിലും മടങ്ങി വരവ് ഒട്ടും വൈകില്ല എന്നും നടി പറയുന്നു.
about sajitha betti
