Connect with us

മലയാളി നടിമാരുടെ ടാറ്റൂവും അതിനു പിന്നിലെ രഹസ്യങ്ങളും !

Articles

മലയാളി നടിമാരുടെ ടാറ്റൂവും അതിനു പിന്നിലെ രഹസ്യങ്ങളും !

മലയാളി നടിമാരുടെ ടാറ്റൂവും അതിനു പിന്നിലെ രഹസ്യങ്ങളും !

സിനിമ താരങ്ങൾ പല പല ഇഷ്ടങ്ങൾ ഉള്ളവരാണ്. എന്നാൽ അടുത്തിടെയായി എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ടാറ്റൂ . അന്യഭാഷാ നടിമാർ വളരെ മുൻപ് തന്നെ ടാറ്റൂ ചെയ്യാൻ തുടങ്ങിയെങ്കിലും മലയാള സിനിമ താരങ്ങൾ അടുത്തിടെയാണ് ഇതൊരു ട്രെൻഡ് ആക്കിയത് .

ലെന , സംയുക്ത മേനോൻ പ്രിയ വാര്യർ , കനിഹ തുടങ്ങി ഒട്ടേറെ നടിമാർ ടാറ്റൂ ചെയ്തട്ടുണ്ട്. ഓരോ ടാറ്റുവിന് പിന്നിലും ഇവർക്ക് പറയാൻ ഒരു കഥയും ഉണ്ട് .

ലെന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ടാറ്റൂ ചെയ്തട്ടുണ്ട് . മലയാള സിനിമയിൽ നായികമാർ ടാറ്റൂ അത്ര വ്യാപകമായി ഉപയോഗിച്ചിട്ടില്ലെങ്കിലും ലെന ഇതിൽ വളരെയധികം മുൻപോട്ട് പോയ വ്യക്തിയാണ്.കാരണം ഒന്നല്ല , ആറു ടാറ്റൂ ആണ് ലെനയ്ക്ക് ശരീരത്തിൽ ഇതുവരെ ഉള്ളത്. ഓരോ ടാറ്റൂവിനു പിന്നിലും ഓരോ രഹസ്യങ്ങളുമുണ്ട് . ആ രഹസ്യങ്ങൾ ലെന വെളിപ്പെടുത്തിയിരിക്കുകയാണ്. ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിന്റെയും ഓര്മ നിലനിർത്താനാണ് ടാറ്റൂ ചെയ്യുന്നതെന്ന് ലെന പറയുന്നു.

സിനിമയിലെത്തിയപ്പോളാണ് ആദ്യമായി ടാറ്റൂ ചെയ്തത്. ഒരു കണ്ണാണ് ആ ടാറ്റൂ. ജീവിതത്തിൽ പുതിയ ഉൾകാഴ്ച ലഭിച്ചതിന്റെ ഭാഗമായാണ് ആ ടാറ്റൂ എന്ന് ലെന പറയുന്നു. 2009 ൽ വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചപ്പോളാണ് അടുത്ത ടാറ്റൂ ചെയ്തത് . പഴയ ലെനയുടെ ഹസവകുടീരമായി റെസ്റ്റിൻ പീസ് – ലെന എന്ന പേരിൽ ചെയ്തത്. ഗുഡ് ആൻഡ് ബാഡ് എന്ന ചിന്ത ആപേക്ഷികമാണ് എന്നതാണ് മൂന്നാമത്തെ ടാറ്റൂ .

നാലാമത്തേത് ഫ്ലവർ ഓഫ് ലൈഫ് സുഹൃത്താണ് ചെയ്തത്. വളരെ അപൂർവമായി മാത്രം കൈകൊണ്ട് ചെയ്യുന്ന ഒരു ടാറ്റുവാണ് അത് . അത് തന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നു ലെന പറയുന്നു. ആദം ജോണിന് വേണ്ടി സ്കോട്ലൻഡിൽ പോയപ്പോൾ വര്ഷങ്ങള്ക്കു ശേഷം പക്ഷികളുടെ ടാറ്റൂ അഞ്ചാമതായി ചെയ്തത്.തൊലിക്കുള്ളിൽ അഹം ബ്രഹ്മാസ്മി എന്ന ടാറ്റൂ ആറാമതായി ചെയ്തതാണ് . ഇനി ഹിമാലയൻ യാത്രയുടെ ഓർമക്കായി അടുത്ത ടാറ്റൂ ചെയ്യാനുള്ള ഒരുക്കത്തിലാണ് ലെന.

ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ മറ്റൊരു വിശേഷവും പ്രിയയെ സംബന്ധിച്ച് ആളുകൾ ചർച്ച ചെയ്തിരുന്നു. പ്രിയ ചെയ്ത രണ്ടു ടാറ്റൂ ആണ് സംസാര വിഷയം . എന്നാൽ കയ്യിലും നെഞ്ചിലും മാത്രമല്ലാതെ 3 ടാറ്റൂ മൊത്തത്തിൽ ഉണ്ടെന്നാണ് പ്രിയ പറയുന്നത്.

കയ്യിൽ ഒരു റോസാപ്പൂ ചിത്രവും ഒപ്പം ഇൻഫിനിറ്റി അടയാളവും പച്ച കുത്തിയിരിക്കുന്നു. പ്രണയവും സൗഹൃദവും ജീവിതവുമെല്ലാം ഇൻഫിനിറ്റി ആണെന്ന് പ്രിയ പറയുന്നു. നെഞ്ചിലുള്ള ടാറ്റൂ കാർപീഡിയം .അതൊരു ഗ്രീക്ക് പദമാണ്. ഈ നിമിഷത്തിൽ ജീവിക്കുക എന്നാണ് ഇതിന്റെ അർഥം.

പിന്കഴുത്തിൽ ഒരു ചന്ദ്രക്കലയും പ്രിയ ടാറ്റൂ ചെയ്തിട്ടുണ്ട്. കയ്യിൽ തന്നെ ഒരു താക്കോൽ ദ്വാരവും റോസാപൂവും വീണ്ടും ടാറ്റൂ ചെയ്തിരിക്കുന്നു. ഇതെല്ലം ഒറ്റ ദിവസം ഒന്നിച്ച് ചെയ്തതാണെന്നും പ്രിയ വാര്യർ പറയുന്നു.

നെഞ്ചിന്റെ മുകളില്‍ റോസപ്പൂവിന്റെ ചിത്രമാണ് സാനിയ ഇയ്യപ്പൻ ടാറ്റു ചെയ്തിരിക്കുന്നത്. സാനിയ ഇതിനു മുന്‍പും കയ്യില്‍ പച്ച കുത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.കാല്‍പ്പനിക മന്നേറ്റത്തിന്റെ പ്രചോദനമായ നീലപ്പൂവ് പശ്ചാത്യകാലയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അന്തമില്ലാത്തതും എത്തിപ്പെടാനാവാത്തതുമായവയ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റേയും സ്നേഹത്തിന്റേയും പ്രപഞ്ചാതീതമായ പ്രയത്നത്തിന്റേയും പ്രതീകമാണ്. വസ്തുക്കളുടെ സൗന്ദര്യത്തേയും പ്രതീക്ഷയെയുമാണ് നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്- എന്നും സാനിയ കുറിച്ചു.

തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് സംയുക്ത. രണ്ട് വർഷം മുമ്പാണ് നടി പച്ചകുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ടാറ്റു ചിത്രം ആരാധകർക്കായി പങ്കുവച്ചത്. സഞ്ചാരി എന്നാണ് പിന്‍കഴുത്തില്‍ പതിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് സംയുക്ത മേനോന്‍. 

കൈയുടെ മുകൾ ഭാഗത്താണ് കനിഹ ടാറ്റൂ പതിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും എന്ന പ്രമേയത്തിലുള്ള ടാറ്റൂ അതി മനോഹരമാണ് .

സാമന്തയുടെ കഴുത്തിന് പിന്നിൽ ഒരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയും സമാന്തയും ഒന്നിച്ച് അഭിനയിച്ച് 2010ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരാണ് യേ മായ ചേസവേ.നേരത്തെ തോളില്‍ ‘യൂ’ എന്നും കൈത്തണ്ടയില്‍ ‘ഫോര്‍വേര്‍ഡ്’ എന്നും അരക്കെട്ടില്‍ റോസ് എന്നും എഴുതിപ്പതിപ്പിച്ച ടാറ്റൂകള്‍ തന്റെ ശരീരത്തിലുണ്ടെന്ന് മുമ്പ് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.നമിത അർച്ചന കവി തുടങ്ങിവർക്കൊക്കെ ഇതുപോലെ ടാറ്റൂ ഉണ്ട് .

malayalam film actresses and their tattoos

More in Articles

Trending

Recent

To Top