News
വിവാഹം ചെയ്യാമെന്ന് വാക്ക് നല്കി വഞ്ചിച്ചു;ഛായാഗ്രഹകനെതിരെ അറസ്റ്റ്!
വിവാഹം ചെയ്യാമെന്ന് വാക്ക് നല്കി വഞ്ചിച്ചു;ഛായാഗ്രഹകനെതിരെ അറസ്റ്റ്!
Published on
തെലുഗു നടി സായ് സുധയുടെ പരാതിയില്‍ ഛായാഗ്രഹകന് ശ്യാം കെ. നായിഡു അറസ്റ്റില്‍. വഞ്ചനാകുറ്റത്തിനാണ് ശ്യാമിനെതിരെ കേസെടുത്തിരിക്കുന്നത്. നടിയും ശ്യാമും പ്രണയബന്ധത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് നല്കി പിന്നീട് അതില്‍ നിന്നും പിന്മാറിയെന്നാണ് നടിയുടെ ആരോപണം.
ആറ് മാസത്തോളമായി ശ്യാമും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് കേസില്‍ എത്തി നില്‍ക്കുന്നതെന്നും വിവരങ്ങളുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും അത് വിജയിച്ചില്ലെങ്കില്‍ ശ്യാമിന്റെ പേരില്‍ കേസെടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
about sai sudha case
Continue Reading
You may also like...
Related Topics:news
