News
സായിപല്ലവിക്ക് ഇങ്ങനെയും ഒരു മുഖവുമുണ്ടോ?നിരാശയിലേക്ക് ആരാധകർ!
സായിപല്ലവിക്ക് ഇങ്ങനെയും ഒരു മുഖവുമുണ്ടോ?നിരാശയിലേക്ക് ആരാധകർ!
By
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് സായിപല്ലവി.മലയാള സിനിമയിൽ മലർ മിസ് ആയിവന്ന് മലയാള മനസ് കീഴടക്കിയ താരമാണ് സായിപല്ലവി.സായിപല്ലവിയുടെ ചിത്രങ്ങൾക്കെലാം വളരെ ആകാക്ഷയാണ് ആരാധകർക്കുള്ളത്.ഒരേസമയം അഭിനയം കൊണ്ടും ഡാന്സകൊണ്ടും പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് സായിപല്ലവി. വളരെ നല്ല അഭിനയം കാഴ്ചവെച്ചിരുന്ന സായിപല്ലവി ഇപ്പോൾ താഴെത്തട്ടിലേക്ക് പോയികൊണ്ടിരിക്കുകയാണ്.
മലയാള സിനിമയിൽ നിന്നും താരം മറ്റു ഭാഷകളിലും സജീവമായിക്കൊണ്ടിരിക്കുകയാണ് .തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് സായ് പല്ലവി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സജീവമായ താരം സ്വീകാര്യതയുടേയും പിന്തുണയുടേയും കാര്യത്തില്‍ ഏറെ മുന്നിലാണ്. പ്രേമത്തിലെ മലര് മിസ്സായാണ് താരം മലയാളത്തിലേക്ക് എത്തിയത്. നിവിന്‍ പോളിക്കൊപ്പമുള്ള മികച്ച കെമിസ്ട്രിയും മലരേ എന്ന ഗാനത്തേയുമൊക്കെ കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയ്ക്കടയിലായിരുന്നു സായ് പല്ലവി സിനിമയെന്ന ലക്ഷ്യവുമായി ഇറങ്ങിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും താരം സിനിമയില്‍ സജീവമാണ്.
വളരെ നല്ല ചിത്രങ്ങളാണ് താരം എടുക്കുന്നതെല്ലാം തന്നെ എന്നാൽ അത് ആവിശ്യത്തിന് വിജയം കൈവരിക്കുന്നില്ല.സെലക്റ്റീവായാണ് സായ് പല്ലവി സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുമുണ്ട്. അരങ്ങേറ്റം കഴിഞ്ഞതിന് പിന്നാലെയായി ഗോസിപ്പ് കോളങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരറാണിയായി മാറാമായിരുന്നിട്ട് കൂടിയും ചില ഘടകങ്ങള്‍ താരത്തിന് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തലിലാണ് സിനിമാലോകം.
മറ്റു ഭാഷകളിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്.ന്നാൽ മലയാളത്തിൽ ഉണ്ടാക്കിയ ഓളം സൃഷ്ട്ടിക്കാൻ താരത്തിന് കഴിഞ്ഞില്ല . മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്ക് സിനിമയിലും സായ് പല്ലവി സജീവമാണ്. ഫിദയിലെ പ്രകടനം എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. മിഡില്‍ക്ലാസ് അഭയ്, പാടി പാടി ലെച്ചു മനസ്, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചുവെങ്കിലും ആ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. സിനിമാലോകവും നിരാശയായിരുന്നു രേഖപ്പെടുത്തിയത്. ഫിദയിലെ ഭാനുമതിയുടെ അടുത്ത വരവും ഗംഭീരമാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും അത് നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. തെലുങ്കിലെ താരറാണിയായി വൈകാതെ സായ് പല്ലവി മാറിയേക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍.
മലയാള സിനിമയിൽ എന്നെന്നും ഓർത്തിരിക്കുന്ന ചിത്രമാണ് കസ്തുരിമാൻ. കസ്തൂരിമാന്‍ തമിഴ് പതിപ്പില്‍ സായ് പല്ലവിയും അഭിനയിച്ചിരുന്നു. മീര ജാസ്മിന് പുറകില്‍ നിന്നിരുന്ന താരത്തിന്റെ ചിത്രം അടുത്തിടെയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ധാം ധൂമിലും താരം വേഷമിട്ടിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ദിയയിലൂടെയായിരുന്നു പിന്നീട് താരമെത്തിയത്. മാരി 2 ലും എന്ജികെയിലും താരമുണ്ടായിരുന്നുവെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണെങ്കില്‍ക്കൂടിയും സായ് പല്ലവിയുടെ സമീപനം പോരെന്നായിരുന്നു വിലയിരുത്തലുകളും.
എന്നാൽ സിനിമ പ്രവർത്തകർക്ക് വലിയൊരു പ്രേശ്നമായിക്കൊണ്ടിരിക്കുന്ന രീതിയാണ് സായിപല്ലവിയുടേത്.സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് സായ് പല്ലവി മുന്നോട്ട് വെക്കുന്ന പല നിര്‍ദേശങ്ങളും അണിയറപ്രവര്‍ത്തകര്‍ക്ക് വിനയായി മാറുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയിലെ മാത്രമല്ല 2 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യത്തില്‍ നിന്നും താരം പിന്‍വാങ്ങിയിരുന്നു. ഗ്ലാമറസ് വേഷങ്ങളിലോ ലിപ് ലോക്ക് രംഗങ്ങളിലോ അഭിനയിക്കില്ലെന്ന നിലപാട് തുടക്കത്തില്‍ തന്നെ സായ് പല്ലവി തുറന്നുപറഞ്ഞിരുന്നു. കഥാപാത്രത്തിന്രെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണെങ്കില്ക്കൂടിയും നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു താരം പറഞ്ഞത്.
ലൊക്കേഷനിലെ പെരുമാറ്റം ശരിയായില്ലെന്നും താരത്തിനൊപ്പം അഭിനയിക്കാന്‍ നായകന് വിസമ്മതിച്ചുവെന്ന തരത്തിലുമൊക്കെയുള്ള കാര്യങ്ങളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. താരത്തിന്റെ സമീപം ശരിയല്ലെന്നായിരുന്നു നാഗസൂര്യ പറഞ്ഞത്. താരത്തിനൊപ്പം പ്രമോഷണല്‍ പരിപാടിയില്‍ സഹകരിക്കില്ലെന്നും നാഗസൂര്യ പറഞ്ഞിരുന്നു. തന്റെ ഭാഗത്തെ കുഴപ്പമെന്താണെന്ന് മനസ്സിലാവാത്ത തരത്തിലായിരുന്നു സായ് പല്ലവി പെരുമാറിയത്. താരത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു ഇത്.
പ്രേമമെന്ന സിനിമയിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ തുടക്കം കുറിച്ചത്. നിവിന്‍ പോളിയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. മലര് മിസ്സ് എന്ന കഥാപാത്രമായി എത്തിയ താരത്തെ ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നത് ഈ പേരിലാണ്. ദുല്‍ഖര്‍ സല്മാന് ചിത്രമായ കലിയിലായിരുന്നു പിന്നീട് താരത്തെ കണ്ടത്. ഇവരുടെ കെമിസ്ട്രിക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇടവേള അവസാനിപ്പിച്ച് അതിരനിലൂടെയായിരുന്നു പിന്നീട് താരം തിരിച്ചെത്തിയത്.
about sai pallavi
