Malayalam
മൂത്തോനിൽ എന്നെ പീടിപ്പെടുത്തിയത് അത് മാത്രമായിരുന്നു!
മൂത്തോനിൽ എന്നെ പീടിപ്പെടുത്തിയത് അത് മാത്രമായിരുന്നു!
ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് റോഷന് മാത്യു.പിന്നീട് മൂത്തോണിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.ചിത്രത്തിലെ അമീര്‍ എന്ന കഥാപാത്രം തനിക്ക് ലഭിച്ചതില്‍ ഏറ്റവും മനോഹരമായി രൂപപ്പെടുത്തിയ കഥാപാത്രമാണെന്നാണ് റോഷന് പറയുന്നത്.
‘ആമീറിന്റെ കാര്യത്തില്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എനിക്ക് ലഭിച്ചതില്‍ ഏറ്റവും ഏറ്റവും മനോഹരമായി രൂപപ്പെടുത്തിയ കഥാപാത്രമാണ് ആമീര്‍. എന്നെ പേടിപ്പെടുത്തിയ കാര്യം, കഥാപാത്രത്തിന്റ വൈകല്യം തന്നെയാണ്. അങ്ങനെയൊരു കഥാപാത്രം മുമ്പ് ഞാന്‍ ചെയ്തിട്ടില്ല. അതൊരു വലിയ വെല്ലുവിളിയായിരുന്നു. ഗീതു എന്നോട് കാണിച്ച വിശ്വാസവും, കൂടെ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തന്നതും നിവിനേട്ടന്റെ പിന്തുണയും രാജീവ് സാറിന്റെ പ്രഗല്ഭ്യവുമെല്ലാമാണ് ആമീറിനെ ആമീറാക്കിയത്.’
‘ആ കഥാപാത്രം സ്വവര്‍ഗാനുരാഗി ആണെന്നതായിരുന്നു ഏറ്റവും ആവേശമുണര്‍ത്തിയ കാര്യം. എത്രത്തോളം കഥാപാത്രത്തില്‍ നിന്ന് നമ്മല് അകന്നു നില്ക്കുന്നോ അത്രയും സാധ്യതകളാണ് അതില്‍ പ്രവര്‍ത്തിക്കാന്‍ നമ്മള്‍ക്ക് കിട്ടുന്നത്. ലൈംഗികത്വം പോലെ അത്രയും വ്യക്തമായ ഒരു കാര്യവും ആ കഥാപാത്രത്തിലെ സാധ്യതകളെ വ്യക്തമാക്കുന്നതാണ്. പ്രത്യേകിച്ചും അതൊരു മനോഹരമായ പ്രണയകഥയാണ്. അത് ഒത്തിരി രസമുള്ള കാര്യമാണ്. ബുദ്ധിമുട്ടുണ്ടെങ്കിലും ആസ്വദിക്കാന്‍ കഴിയുന്നതാണ്.’ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
about roshan mathew
