Connect with us

രജിത്ത് കുമാറിനെതിരെ പരാതി; അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

Malayalam

രജിത്ത് കുമാറിനെതിരെ പരാതി; അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

രജിത്ത് കുമാറിനെതിരെ പരാതി; അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോ പതിനൊന്നാം ആഴ്ച്ചയിലേക്ക് എത്തിരിക്കുകയാണ്. ബിഗ്‌ബോസ് വീട്ടിൽ ശക്തനായ ഒരു മത്സരാർത്ഥിയായിരുന്നു ഡോ. രജിത് കുമാര്‍. ബിഗ് ബോസ്സിൽ നിന്നും രജിത്ത് കുമാറിനെ താൽക്കാലികമായി മാറ്റിയിരിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഡോക്ടർ രജിത്ത് കുമാറും വൈഡ് കാർഡ് എൻട്രി വഴി എത്തിയ ജസ്ല മാടശ്ശേരിയും തമ്മിൽ കൊമ്പ് കോർത്തിരുന്നു. ആശയപരമായി ഐക്യപെടാൻ സാധിക്കാത്തതാണ് ഇതിനു കാരണം. ബിഗ് ബോസിൽ നിന്നും അപ്രതീക്ഷിതമായിട്ടാണ് ജസ്‌ല എലിമിനേഷനിലൂടെ പുറത്താകുന്നത്.

കഴിഞ്ഞ ദിവസം ടാസ്ക്കിന്റെ ഭാഗമായി ഒരു സ്‌കൂൾ കുട്ടിയുടെ കഥാപാത്രമാണ് രജിത് കുമാർ അവതരിപ്പിച്ചത്. സ്‌കൂൾ കുട്ടിയാകുമ്പോൾ അത്യാവശ്യം കുരുത്തക്കേടുകൾ എടുക്കാൻ വേണ്ടിയാകണം വിദ്യാർത്ഥിയായി മാറേണ്ടി വന്ന രജിത് രേഷ്മയുടെ കണ്ണിൽ പച്ചമുളകിന്റെ അംശം തേച്ചു. എന്നാൽ ഇതോടെ സ്ഥിഗതികൾ മാറിമറിയുകയും രജിത് കുമാറിനെ വീട്ടിൽ നിന്നും താത്‌കാലികമായി പുറത്താക്കുകയൂം ചെയ്തു. ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് എത്തുകയും ചെയ്തു.

ഇപ്പോൾ ഈ സംഭവത്തോട് പ്രതികരിക്കുകയാണ് ജസ്‌ല മാടശ്ശേരി. “അയാളൊരു സൈക്കോ ആണെന്ന് ഞാന്‍ പറഞ്ഞപ്പോ..എല്ലാരും എന്‍റെ തലയില്‍ കേറി.. നിങ്ങള്‍ ദേഷ്യപെടലുകൾ മാത്രേ കണ്ടൊള്ളൂ..എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങള്‍..ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകള്‍ ചെയ്തതുകൊണ്ടായിരുന്നൂ.. അയാള്‍ക്‌ വെളിവില്ല” എന്നാണ് ജസ്‌ല സോഷ്യൽ മീഡിയയയിലൂടെ പ്രതികരിച്ചത്. മാത്രമല്ല നടന്നതിന് ഹൃദയത്തിന്റെ ഭാഷയിൽ രേഷ്മയ്ക്ക് സോറിയും ജസ്‌ല പറയുന്നുണ്ട്.

പുറത്തിറങ്ങിയ താൻ അടക്കമുള്ള സ്ത്രീകൾ നേരിടുന്ന സോഷ്യൽ മീഡിയ അറ്റാക്കിനെതിരെയും ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിന്റെ പേര് പരാമർശിക്കാതെയും ജസ്‌ല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു . വിദ്യാഭ്യാസവും സംസ്കാര സമ്പന്നതയും പുരോഗമന കാഴ്ചപ്പാടും ഇടക്കിടെ ഉരുവിടുന്ന മലയാളി നിന്നോടെനിക്ക് വല്ലാത്തൊരിഷ്ടമാണ് . ലോകമേ തറവാടില്‍ വിശ്വസിക്കുന്നത് കൊണ്ട് നിന്നോട് മാത്രമായൊരിഷ്ടവും സ്നേഹവുമൊന്നുമില്ല എങ്കിലും നന്നായി സംസാരിക്കാന്‍ പറ്റുന്നൊരു സുഹൃത്തെന്ന കോണ്‍ഫിഡന്‍സില്‍ മാത്രമാണീ എഴുത്ത് എന്ന് പറഞ്ഞുകൊണ്ടാണ് ജസ്ല പറഞ്ഞു തുടങ്ങുന്നത്.

നീ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയായില്‍ തെറിവിളിയുമായി പിന്നാലെ കൂടിയിരിക്കുന്ന 3 സ്ത്രീകളില്‍ ഒരാളാണ്..ഈ മൂന്ന് പേരും ചെയ്ത തെറ്റ്, ഏറ്റവും വലിയ റിയാലിറ്റി ഷോ കണ്ടസ്റ്റന്‍റ്സ് ആയിരുന്നൂ എന്ന് മാത്രമല്ല.. ഒരു സാമൂഹിക വിപത്തായി മാറുന്നൊരു വ്യക്തിക്കെതിരെ നിന്നു എന്നതും വിരല്‍ ചൂണ്ടി എന്നതുമാത്രമാണ് അവർ ചെയ്ത തെറ്റെന്നാണ് മഞ്ജു, രാജിനി എന്നിവർക്ക് പിന്തുണ നൽകി ജസ്‌ല കുറിച്ചത്.

big boss 2

Continue Reading
You may also like...

More in Malayalam

Trending

Recent

To Top