Malayalam
കണ്ണീരോടെ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന റിമി;എന്താണ് എത്ര വലിയ സങ്കടമെന്ന് ആരാധകർ!
കണ്ണീരോടെ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന റിമി;എന്താണ് എത്ര വലിയ സങ്കടമെന്ന് ആരാധകർ!
മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി.സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്.ഇതിൽ പാചക വീഡിയോകൾ പങ്കുവച്ച് താരം എത്തുന്നുണ്ട്. ചാനലിന് ഗംഭീര അഭിപ്രായവുമാണ് ലഭിച്ചത്. ഇപ്പോളിതാ മഹാമാരിക്കാലത്ത് സാന്ത്വനവുമായെത്തിയിരിക്കുകയാണ് താരം. ഒരു മൗനവേദനയിൽ എന്ന് തുടങ്ങുന്ന ഗാനത്തിന് ഗംഭീര അഭിപ്രയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്ണീരോടെ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന റിമിയെയാണ് വീഡിയോയിൽ കാണുന്നത്. പുതിയ പാട്ടിനെക്കുറിച്ച് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഗായികയുടെ ഹൃദയം തൊട്ടുള്ള ആലാപനം കണ്ണു നിറയ്ക്കുന്നു എന്നാണ് ആസ്വാദകപക്ഷം. ദേവാലയത്തിൽ പോയി പ്രാർഥിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ പാട്ട് മനസ്സിന് ഏറെ ആശ്വാസവും പ്രത്യാശയും നൽകുന്നു എന്ന് പ്രേക്ഷകർ പ്രതികരിച്ചു. പാട്ടുകണ്ടവരോടും അഭിപ്രായം പറഞ്ഞവരോടും നന്ദി പറഞ്ഞ് റിമി ടോമി രംഗത്തെത്തിയിരുന്നു.
about rimy tomy