Connect with us

ആരൊക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്; റിമിയെ കുറിച്ച് രഞ്ജു

Malayalam

ആരൊക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്; റിമിയെ കുറിച്ച് രഞ്ജു

ആരൊക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്; റിമിയെ കുറിച്ച് രഞ്ജു

മനസ്സറിഞ്ഞു മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണിനെ കുറിച്ച് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് റിമിയുടെ സഹായമനസ്‌കതയെ അഭിനന്ദിച്ച് രഞ്ജു എത്തിയത്. ലോക്ഡൗണ്‍ കാലത്ത് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന കലാകാരന്‍മാര്‍ക്ക് സഹായങ്ങള്‍ നല്‍കി റിമി എത്തിയിരുന്നു

കഴിഞ്ഞ ദിവസം മഞ്ജുവാരിയറിന് പിന്നാലെ ജയസൂര്യയും ഭാര്യ സരിതയും ട്രാന്‍സ്‌ജെന്റേഴ്‌സിന് സഹായമായി എത്തിയ വിവരവും രഞ്ജു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു

രഞ്ജു രഞ്ജിമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

‘എനിക്കറിയാവുന്ന റിമി ടോമി ഇതാണ്, മനസ്സറിഞ്ഞു മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്. ഇപ്പോൾ മാത്രമല്ല എത്ര എത്ര സഹായങ്ങൾ എത്രയൊ പേർക്ക് ചെയ്തിരിക്കുന്നു, വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങൾ ചെയ്തിരിക്കുന്നു. ആരൊക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്. ലവ് യു’.

rimi tomy

More in Malayalam

Trending

Recent

To Top