Connect with us

ഇത് റിമി തന്നെയാണോ..സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്ന റിമി!

Malayalam

ഇത് റിമി തന്നെയാണോ..സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്ന റിമി!

ഇത് റിമി തന്നെയാണോ..സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്ന റിമി!

ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷൻ അവതാരകയായും താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്. റിമിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളെല്ലാം അതിവേഗം തരംഗമായി മാറാറുണ്ട്. മാസങ്ങളോളം നീണ്ട ലോക്ഡൗണില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പരിപാടികളുടെ ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ് റിമി. ഇക്കാര്യം സൂചിപ്പിച്ച്‌ കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോസും തരംഗമായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം താരം മഞ്ഞ നിറമുള്ള സാരി ഉടുത്ത് മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്നൊരു ചിത്രവും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ റിമിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളായിരുന്നു വന്നത്. റിമിയെ സാരി ഉടുത്ത് കാണാനാണ് ഏറ്റവും ഭംഗി എന്നാണ് ആരാധകര്‍ പറയുന്നത്.

അടിപൊളി ആയിട്ടുണ്ടെന്ന് നടി അനുശ്രീ പറയുമ്ബോള്‍ ബ്യൂട്ടിഫുള്‍ എന്നാണ് അഹാന കൃഷ്ണയുടെ കമന്റ്. നടി സ്വാസിക വിജയും കമന്റുമായി എത്തിയിരുന്നു. ഇവരെ കൂടാതെ രസകരമായ കമന്റുകളുമായി ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ചേച്ചി പിക് ഞാനാ ക്ലിക്ക് ചെയ്‌തേ ചേച്ചിയുടെ ഫോണില്‍, ക്രെഡിറ്റ് തന്നില്ല എന്നായിരുന്നു ഫുക്രു പറഞ്ഞത്. റിമി അപ്പോള്‍ തന്നെ നന്ദി ഉണ്ടെന്ന് ഫുക്രുവിന് മറുപടിയും കൊടുത്തു. ആര്യ, വീണ നായര്‍, ഷിയാസ് കരീം, തുടങ്ങിയ ബിഗ് ബോസ് താരങ്ങളും കമന്റിട്ടിരുന്നു. ഒപ്പം നടി സ്‌നേഹ ശ്രീകുമാറുമുണ്ട്.നടി ആര്യയുടെ ഓണ്‍ലൈന്‍ ഷോപ്പായ കാഞ്ചീപുരത്തില്‍ നിന്നുമായിരുന്നു റിമി ഉടുത്ത സാരി വാങ്ങിയത്.

about rimy tomy

More in Malayalam

Trending

Recent

To Top