Connect with us

വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ.. റിമിയുടെ പ്രതികരണം!

Malayalam

വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ.. റിമിയുടെ പ്രതികരണം!

വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ.. റിമിയുടെ പ്രതികരണം!

പരിപാടിയായ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ വികാര ഭരിതയായി ഗായിക റിമിടോമി. വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നു തുറന്നു പറയുകയാണ് താരം.‘എല്ലാവരോടും സംസാരിക്കും, പക്ഷേ എല്ലാം പങ്കുവയ്ക്കാൻ ഒരു സുഹൃത്ത് എനിക്കില്ലന്നും റിമി പറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം റിമിയുടെ ഭർത്താവായിരുന്ന റോയ്‌സ് വീണ്ടും വിവാഹിതനാകുന്നുവെന്നും സോണിയയുമായി വിവാഹ നിശ്ചയം കഴിഞ്ഞെന്നും വാർത്തകൾ വന്നിരുന്നു.എന്നാൽ ഇതിനോടുള്ള റിമിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഒന്നും ഒന്നും മുന്നും എന്ന പരിപാടിയിൽ അതിഥികളായെത്തിയ ജൂഹി റുസ്തഗിയുടെയും ഭാവിവരൻ രോവിന്റെയും പ്രണയകഥകൾ ചോദിച്ചറിയുകയായിരുന്നു റിമി. ഇതിനിടയിലാണ് താരം വികാര ഭരിതയായി സംസാരിച്ചത്.ഒരു കവർ ഗാനത്തിന്റെ ഷൂട്ടിനു വേണ്ടി പോയപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതെന്ന് ജൂഹി പറഞ്ഞു പരിപാടിയിൽ പറഞ്ഞു. ഷൂട്ട് കഴിഞ്ഞു പിരിഞ്ഞപ്പോൾ മനസിൽ വിഷമം തോന്നി എന്നും അപ്പോഴാണ് തമ്മിൽ ഇഷ്ടം ആണെന്ന കാര്യം തിരിച്ചറിഞ്ഞതെന്നും ഇരുവരും വെളിപ്പെടുത്തി. പിരിയാൻ നേരം അനുഭവിച്ച സങ്കടത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്.

ജൂഹിയുടെയും രോവിന്റെയും വിവാഹത്തെക്കുറിച്ച് നിരവധി കഥകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാഹതിയതി നിശ്ചയിച്ചു എന്നും വിവാഹിതരായി എന്നും തുടങ്ങി പല തെറ്റിദ്ധാരണകളും പരന്നിരുന്നു. എന്നാൽ തങ്ങളുടെ വിവാഹം നിശ്ചയം പോലും കഴിഞ്ഞിട്ടില്ലെന്നും ചുരുങ്ങിയത് ഒരു വർഷമെങ്കിലും കഴിഞ്ഞേ വിവാഹം നടക്കൂ എന്നും ഇരുവരും വ്യക്തമാക്കി. ചില കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതു കൊണ്ടാണ് വിവാഹം നീട്ടി വച്ചതെന്നും ജൂഹിയും രോവിനും പറഞ്ഞു.
ഇരുവർക്കുമൊപ്പം നടൻ ഹേമന്തും ഭാര്യ നിലീനയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയിരുന്നു. റിമി ടോമിക്കൊപ്പം കളിയും ചിരിയും ഗെയിമുകളുമൊക്കെയായി നാലു പേരും വിശേഷങ്ങൾ പങ്കുവച്ചു. ജോടികളായി തിരിഞ്ഞ് വേദിയിൽ പ്രണയഗാനത്തിനു ചുവടു വച്ചതും ഏറെ ശ്രദ്ധേയമായി.

about rimy tomy

More in Malayalam

Trending

Recent

To Top