Malayalam
ഈ ലോകത്ത് ആണില്ലാത്ത കുറവ് കുറവുതന്നെയാണ് അത് തന്നെ വേട്ടയാടുന്നു-രഞ്ജിനി ഹരിദാസ്!
ഈ ലോകത്ത് ആണില്ലാത്ത കുറവ് കുറവുതന്നെയാണ് അത് തന്നെ വേട്ടയാടുന്നു-രഞ്ജിനി ഹരിദാസ്!
എല്ലാത്തിനെയും പോസിറ്റീവായി കാണുകയും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയില്‍ കൂടി മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്നി.നിരവധി ഷോകളില്‍ അവതാരകയായി എത്തിയ രഞ്ജിനി ബിഗ്ബോസ് സീസണ് വണ്ണില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു.
ഒരുപാട് വിവാദങ്ങളില്‍ നിറഞ്ഞ താരം തന്റെ നിലപാടുകള്‍ തുറന്ന് പറയാനും ബിഗ്ബോസ് വീട്ടില്‍ അവസരം കണ്ടെത്തി. കുട്ടിക്കാലത്ത് താനൊരു പഞ്ചപാവമായിരുന്നു, അമ്മയും അപ്പൂപ്പനും കൂടിയാണ് തങ്ങളെ വളര്‍ത്തിയതെന്നും അച്ഛന് കുട്ടികാലത്ത് തന്നെ മരണപ്പെട്ടിരുന്നു.
ഏഴ് വയസ്സ് മുതല്‍ പതിനാലാം വയസ്സ് വരെ സ്കൂളില്‍ അസംബ്ളി കൂടുമ്ബോള്‍ ബോധംകെട്ട് വീണിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. തന്റെ ക്ലാസ്സിലുള്ള മറ്റ് കുട്ടികളുടെ അച്ഛനെയും അമ്മയെയും കാണുമ്ബോള്‍ ദേഷ്യവും സങ്കടവും വരാറുണ്ടെന്നും അത് തനിക്ക് അച്ഛന് നഷ്ടപ്പെട്ടത് കൊണ്ടുള്ള സങ്കടമായിരുന്നുവെന്നും രഞ്ജിനി പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ബോധം കെടുന്ന രീതി തനിക്കില്ലന്നും, ഇന്നത്തെ രഞ്ജിനിയെ മാറ്റി തീര്‍ക്കുകയായിരുന്നു. ഇ രഞ്ജിനിയിലാണ് സുരക്ഷിതത്വം. എന്നാല്‍ ഈ ലോകത്ത് ആണില്ലാത്ത കുറവ് കുറവുതന്നെയാണ് അത് തന്നെ വേട്ടയാടുന്നുണ്ടെന്നും രഞ്ജിനി പറയുന്നു.
about renjini haridas
