Malayalam
അദ്ദേഹത്തിന് വേറൊരു പ്രണയമുണ്ടായിരുന്നു;ഒരേ സമയം രണ്ട് പേരെയാണ് സ്നേഹിച്ചിരുന്നത്!
അദ്ദേഹത്തിന് വേറൊരു പ്രണയമുണ്ടായിരുന്നു;ഒരേ സമയം രണ്ട് പേരെയാണ് സ്നേഹിച്ചിരുന്നത്!
ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരകയായെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് രഞ്ജിനി ഹരിദാസ്.ഒരു പക്ഷേ രഞ്ജിനിയോളം മികച്ച ഒരു അവതാരിക മലയാളത്തിൽ ഇല്ലന്ന് തന്നെ പറയാം.ഇപ്പോളിതാ ഒരു പ്രമുഖ ചാനൽ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കവേ നഷ്ടപ്പെട്ട് പോയൊരു പ്രണയത്തെ കുറിച്ച് രഞ്ജിനി പറഞ്ഞ വീഡിയോ വീണ്ടും വൈറലാകുകയാണ്.
കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടായിരുന്നു. നടക്കുമെന്ന് കരുതിയിരുന്നു. എന്നെക്കാളും കുറച്ച് കൂടി സ്ട്രോങ്ങായ വ്യക്തിക്കൊപ്പം ജീവിച്ചാലേ ഞാനൊന്ന് കണ്ട്രോളിലാവൂ. അങ്ങനെ ഒരുപാട് ആളുകളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതിലൊരാളായിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതൊക്കെ കേള്ക്കുന്നൊരാളായിരുന്നു. അത് കൊണ്ട് തന്നെ ഒരു പോസിബിളിറ്റി ഉണ്ടായിരുന്നു. അല്ലാതെ മറ്റാരും പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാറില്ല. എന്നെ ചീറ്റ് ചെയ്തതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചത്.
അദ്ദേഹത്തിന് വേറൊരു പ്രണയമുണ്ടായിരുന്നു പക്ഷെ ഞാന്‍ അറിയില്ല. ഒരേ സമയം രണ്ട് പേരെയാണ് സ്നേഹിച്ചിരുന്നത്. അത് ഞാന്‍ കണ്ടുപിടിച്ചു. ഒടുവില്‍ ആ പെണ്‍കുട്ടിയെയും കൂട്ടി ഞാന്‍ അവന്റെ വീട്ടില്‍ പോയി. എനിക്ക് ഈ ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും കുട്ടിയ്ക്ക് വേണമെങ്കില്‍ ആവാമെന്നും ഞാന്‍ പറഞ്ഞു. എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. ഇപ്പോള്‍ എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റുന്നില്ല. അയാളുടെ പ്രവൃത്തികള്‍ എനിക്ക് കെയറിങ് ആയിട്ട് തോന്നിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രഞ്ജിനി പറയുന്നു.
about renjini haridas
