Malayalam
റംസിയ കരഞ്ഞപേക്ഷിച്ചു ആ ക്രൂരന്റെ മനസ്സലിഞ്ഞില്ല! ഒടുവിൽ മരിക്കാൻ തീരുമാനിച്ചു ഫോണ്‍ കോള്‍ രേഖ പുറത്ത്!
റംസിയ കരഞ്ഞപേക്ഷിച്ചു ആ ക്രൂരന്റെ മനസ്സലിഞ്ഞില്ല! ഒടുവിൽ മരിക്കാൻ തീരുമാനിച്ചു ഫോണ്‍ കോള്‍ രേഖ പുറത്ത്!
വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ അറസ്റ്റിലായ വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോളിതാ സംഭവത്തിന്റെ കൂടുതൽ വിശദംശങ്ങൾ പുറത്തുവരികയാണ്. പള്ളിമുക്ക് സ്വദേശി ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
കൊട്ടിയം സ്വദേശി റംസി ആണ് വ്യാഴാഴ്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുന്നോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ റംസിയയുടെ മൃതദേഹം കണ്ടത്. ഹാരിസിന്റെ ലക്ഷ്യം റംസിയെ രണ്ടാം ഭാര്യയാക്കല്‍ ,തെളിവായി ഫോണ്‍ സംഭാഷണം ലഭിച്ചിരുന്നു.കാമുകന് ഹാരിസ് റംസിയെ രണ്ടാം കെട്ടായി പരിഗണിക്കാന്‍ നീക്കം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത് .പുറത്ത് വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ ആണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഉള്ളത് .റംസിയെ കൂടെ കൊണ്ട് നടന്നു ഉപേക്ഷിച്ചതിന് ശേഷം പുതിയ പെണ്‍കുട്ടിയുമായി വിവാഹം നടത്താനുള്ള നീക്കത്തില്‍ ആയിരുന്നു ഹാരിസ് .റംസിയുമായി വളയിടല്‍ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമാണ് ഹാരിസ് പുതിയ പെണ്‍കുട്ടിയുമായി അടുപ്പത്തില്‍ ആയത് .
ഇന്നലെ പുറത്ത് വന്ന ശബ്ദരേഖയില്‍ മുഴുവന്‍ റംസിയുടെ നിസഹായത ആണ് തെളിഞ്ഞു നിന്നത് .തന്നെ ഉപേക്ഷിക്കരുതെന്നു റംസി കരഞ്ഞു പറയുന്നുണ്ട് .എന്നാല്‍ ഹാരിസാകട്ടെ വളരെ പരുഷമായാണ് റംസിയോട് പെരുമാറുന്നത് .തന്റെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളെ ഉള്ളൂ എന്ന് റംസി പറയുന്നുണ്ട് .ഒന്നുകില്‍ ഹാരിസിന്റെ കൂടെ ജീവിക്കുക അല്ലെങ്കില്‍ സ്വയം ഇല്ലാതാക്കുക.എന്നാല്‍ ഹാരിസ് ഇതിനോട് പുച്ഛത്തോടെയാണ് പ്രതികരിക്കുന്നത് .മാത്രമല്ല റംസിയെ ഹാരിസ് തെറി വിളിക്കുന്നുമുണ്ട് .തല്ക്കാലം കാത്തിരിക്കാനും പുതിയ കാമുകിയെ പറഞ്ഞു മനസിലാക്കിയ ശേഷം കൂടെ കൂട്ടാന്‍ ആവുമോ എന്ന് നോക്കാം എന്നുമാണ് ഹാരിസ് റംസിയോട് പറയുന്നത് .
ഹാരിസിന്റെ ഉമ്മയോടും റംസി സംസാരിക്കുന്നുണ്ട് .ഹാരിസിനെ വിവാഹം കഴിക്കാന്‍ സഹായിക്കണം എന്നാണ് റംസി ആവശ്യപ്പെടുന്നത് .എന്നാല്‍ ഉമ്മ ഇത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത് .വേറെ വിവാഹം കഴിക്കാനും ഉമ്മ റംസിയോട് ആവശ്യപ്പെടുന്നുണ്ട് .എന്നാല്‍ തനിക്കതിനു കഴിയില്ല എന്നായിരുന്നു റംസിയുടെ പ്രതികരണം .താന്‍ ആര്‍ക്കും ബുദ്ധിമുട്ട് ആകില്ല എന്ന് റംസി പറയുന്നതോടെയാണ് ആ ഫോണ്‍ സംഭാഷണം അവസാനിക്കുന്നത് .എന്നാല്‍ ഈ ശബ്ദ രേഖകളില്‍ ഒന്നും സീരിയല്‍ താരവും ഹാരിസിന്റെ ജേഷ്ഠ പത്നിയുമായ ലക്ഷ്മി പ്രമോദിനെ കുറിച്ച് പരാമര്‍ശമില്ല .
about remsiya
