Bollywood
മോഹന്‍ലാലിന്റെ നായിക രഹസ്യമായി വിവാഹം ചെയ്തോ;മറുപടിയുമായി താരം!
മോഹന്‍ലാലിന്റെ നായിക രഹസ്യമായി വിവാഹം ചെയ്തോ;മറുപടിയുമായി താരം!
By
മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്ന നടിയാണ് റജീന കസാൻഡ്ര .ഏറെ അരാകാറുള്ള നടിയാണ് റജീന .ഇപ്പോഴിതാ രഹസ്യമായി വിവാഹം കഴിഞ്ഞെന്നുള്ള അഭ്യുഹങ്ങളാണ് പുറത്തു വരുന്നത് .അതിനുള്ള മറുപടിയുമായാണ് റജീന ഇപ്പോൾ വന്നിട്ടുള്ളത് . സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിലൂടെ റജീന കസാന്‍ഡ്ര മലയാളത്തിലേക്ക് എത്തുകയാണ്.
നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ചാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. തമിഴിലും തെലുങ്കിലും സജീവമായ താരത്തിന്റെ മലയാളം അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അഭിനേതാവായ സായ്ധരം തേജുമായി രഹസ്യവിവാഹം കഴിഞ്ഞുവെന്നും ഇരുവരും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി താരമെത്തിയത്. താന്‍ ഇപ്പോഴും സിംഗിളാണെന്നും പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയം തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ല, പ്രൊഫഷനില്‍ അത്രയധികം തിരക്കിലായിരുന്നു താനെന്നും താരം പറയുന്നു. വിവാഹത്തെക്കുറിച്ച് തീരുമാനിച്ച് കഴിഞ്ഞാല്‍ അതൊരിക്കലും രഹസ്യമായി വെക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
സായ് യുമായി പ്രണയത്തിലായിരുന്നു താരമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്നായിരുന്നു നേരത്തെയും താരം പറഞ്ഞത്. സുഹൃത്തുക്കളായി തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ഇത്തവണയും റജീന പറഞ്ഞത്. താനുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ജോലിയിലാണ് തന്റെ ശ്രദ്ധയെന്നും താരം പറയുന്നു.
about regina cassandra
