Bollywood
നിരവയറുമായി ശ്വേത; അരികില്‍ ജയ;അത്ഭുതപ്പെട്ട് നവ്യ;വൈറലായി ചിത്രം !
നിരവയറുമായി ശ്വേത; അരികില്‍ ജയ;അത്ഭുതപ്പെട്ട് നവ്യ;വൈറലായി ചിത്രം !
By
എപ്പോഴും സിനിമ താരങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും കാണാനും ,അറിയാനും ആഗ്രഹമുള്ളവരാണ് ആരാധകർ . ബോളിവുഡിന്റെ താര കുടുംബമാണ് ബിഗ്ബിയുടെ കുടുംബം. ബച്ചന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. അമിതാഭ് ബച്ചന്റെയും ജയാബച്ചന്റെയും മൂത്ത മകളാണ് ശ്വേത ബച്ചന്‍. 22 വര്‍ഷം മുന്‍പ് എടുത്ത ശ്വേതയുടെയും ജയ ബച്ചന്റെയും ഒരു സുന്ദര ചിത്രമാണ് ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്. നിറവയറുമായിരിക്കുന്ന ശ്വേതയ്ക്കരികില്‍ ജയാബച്ചനിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
നവ്യ നവേലിയെ ശ്വേത പ്രസവിക്കുന്നതിന് നാല് ദിവസം മുന്‍പുള്ള ചിത്രമാണ് ഇത്. തന്നെ പ്രസവിക്കുന്നതിന് നാല് ദിവസം മുന്‍പുള്ള അമ്മയുടേയും മുത്തശ്ശിയുടേയും ചിത്രം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് നവ്യ. ഡിസൈനര്‍മാരായ അബുജാനി സന്ദീപ് ഘോഷ്ല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ ചിത്രം. ‘എന്റെ ദൈവമേ’ എന്നാണ് ഈ മനോഹര ചിത്രം കണ്ട് നവ്യ പ്രതികരിച്ചത്. ‘അതേ. നാലു ദിവസം കഴിഞ്ഞ്’ എന്നാണ് ശ്വേത മകള്‍ക്ക് മറുപടി നല്‍കിയത്.
ശ്വേതയുടെ ഗര്‍ഭകാല സമയത്ത് ബച്ചന്‍ കുടുംബത്തില്‍ നടന്ന ആഘോഷത്തിന്റെ ചിത്രമാണ് ഇത്. അന്ന് അമ്മയാകാനൊരുങ്ങുന്ന ശ്വേതയ്ക്കും മുത്തശ്ശിയാകാന്‍ തയാറെടുത്ത ജയാബച്ചനും വേണ്ടി ഡിസൈന്‍ ചെയ്ത വസ്ത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ഡിസൈനര്‍മാര്‍ ഈ പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു
about bachchan family