Connect with us

മിഖ സിംഗ് രാജ്യത്തിൻറെ അഭിമാനത്തേക്കാൾ പണത്തിന് പ്രാധാന്യം നൽകിയെന്ന് ആരോപണം; പാകിസ്ഥാനിൽ പാടിയതിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ സിനിമ ലോകം

Bollywood

പാകിസ്​താനിലെ സംഗീതപരിപാടിയില്‍ പ​ങ്കെടുത്ത ഗായകന്‍ മിഖ സിങ്ങിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ സിനിമാ സംഘടന​. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എ ഐ സി ഡബ്ല്യു എ)ആണ് മിക്കിന് വിലക്കേർപ്പെടുത്തിയത്.

കറാച്ചിയിലെ സംഗീതനിശയില്‍ പ​ങ്കെടുത്ത മിഖ സിങ്ങിനെ ​വിലക്കുകയാണെന്ന്​ ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്​സ്​ അസോസിയേഷന്‍ പ്രസ്​താവനയിലൂടെ അറിയിച്ചു. എല്ലാ മ്യൂസിക്​ കോണ്‍ട്രാക്​റ്റുകളില്‍ നിന്നും മിഖ സിങ്ങിനെ ഒഴിവാക്കും. സിനിമകളിലോ മ്യൂസിക്​ ആല്‍ബങ്ങളിലോ ഓണ്‍ലൈന്‍ മ്യൂസിക്​ സംരംഭങ്ങളിലോ പ​ങ്കെടുപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.

മിഖ സിങ്​ രാജ്യത്തി​​െന്‍റ അഭിമാനത്തേക്കാള്‍ വില നല്‍കിയത്​ പണത്തിനാണ്​. ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കു​േമ്ബാള്‍ അസോസിയേഷ​​െന്‍റ തീരുമാനങ്ങള്‍ ലംഘിച്ച്‌​ അദ്ദേഹം പാക്​ പരിപാടിയില്‍ പ​ങ്കെടുത്തത്​ അംഗീകരിക്കാന്‍ കഴിയില്ലെന്ന്​ ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്​സ്​ അസോസിയേഷന്‍ പ്രസിഡന്‍റ്​ സുരേഷ്​ ശ്യാമള്‍ ഗുപ്​ത അറിയിച്ചു.

“ഇന്ത്യയില്‍ ആരും മിഖാ സിങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് എ ഐ സി ഡബ്ല്യുഎ ഉറപ്പുവരുത്തും, ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവര്‍ക്ക് കോടതിയില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,” പ്രസ്താവനയില്‍ എ ഐ സി ഡബ്ല്യു എ പറയുന്നു. കറാച്ചില്‍ പാക്​ മുന്‍ പ്രസിഡന്‍റ്​ പര്‍വേസ്​ മുഷറഫി​​െന്‍റ ബന്ധുക്കള്‍ നടത്തിയ സംഗീതവിരുന്നിലാണ്​ മിഖ സിങ്​ പ​ങ്കെടുത്തത്.

mikha singh- singer- pakistan

Continue Reading
You may also like...

More in Bollywood

Trending

Recent

To Top