Malayalam
തീയേറ്ററുകൾ നിറക്കാൻ നാളെ 5 ചിത്രങ്ങൾ എത്തുന്നു!
തീയേറ്ററുകൾ നിറക്കാൻ നാളെ 5 ചിത്രങ്ങൾ എത്തുന്നു!
By
വളരെ ആകാംക്ഷയോടെയാണ് ഓരോ ചിത്രങ്ങൾക്കായും പ്രേക്ഷകർ കാത്തിരിക്കരു അതുപോലെ തന്നെയാണ്.നമ്മുടെ ഇഷ്ടതാരങ്ങളുടെ ചിത്രം വരുമ്പോഴും നമ്മൾ അതിനായി കാത്തിരിക്കാറുണ്ട് ഇപ്പോഴിതാ നാളെ 5 ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.മലയാള സിനിമയിലെ യുവ സൂപ്പർ താരം ടോവിനോ തോമസിന്റെ ചിത്രത്തിനാണ് ഏവരും കാത്തിരിക്കുന്നത്.ടോവിനോയുടെ പുതിയ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ആകാംക്ഷയാണ് പ്രേക്ഷകർക്കു.
ടോവിനോയുടെ ചിത്രമാണ് മേജർ എന്നുപറയാം.തെളിവ്, രൗദ്രം 2018 , സെയ്ഫ് , എന്നോട് പറ ഐ ലവ് യൂന്ന് എന്നിവയാണ് മറ്റു ചിത്രങ്ങൾ.ടോവിനോയും സംയുക്തയും ഒപ്പം എത്തിയപ്പോൾ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല .മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള ജോഡികൾ കൂടെയാണ് ഇവരുടേത്.സൂപ്പർ വിജയ ജോടികളായ ടൊവിനോ തോമസും സംയുക്ത മേനോനും നായികാനായകന്മാരായി എത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. നവാഗതനായ സ്വപ് നേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം കാർണിവൽ മോഷൻ പിക് ചേഴ്സും റൂബി ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്
കൈലാസ് മേനോൻ സംഗീതവും സിനു സിദ്ധാർത്ഥ് കാമറയും നിർവഹിക്കുന്നു.ഇതിക പ്രൊഡ ക് ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിച്ച് എം. എ. നിഷാദ് സംവിധാനം ചെയ്യുന്ന തെളിവിൽ ലാൽ, ആശ ശരത്, രൺജി പണിക്കർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ജോയ് മാത്യു, നെടുമുടി വേണു, മണിയൻ പിള്ള രാജു, സുധീർ കരമന, സുനിൽ സുഖദ, സിജോയ് വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. കാമറ നിഖിൽ എസ് . പ്രവീൺ.എമ്പാനി എന്റർടെയ് മെന്റിന്റെ ബാനറിൽ പ്രദീപ് കാളിപുരത്ത് സംവിധാനം ചെയ്യുന്ന സെയ്ഫിൽ സിജു വിത്സൻ, അനുശ്രീ, അപർണ ഗോപിനാഥ്, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ, ശിവജി ഗുരുവായൂർ, ഊർമിള ഉണ്ണി, ദിവ്യ പിള്ള, അഞ്ജലി നായർ എന്നിവരാണ് പ്രധാന താരങ്ങൾ. രചന ഷാജി പല്ലാരിമംഗലം. സർജു മാത്യുവും ഷാജി പല്ലാരിമംഗലവും ചേർന്നാണ് സെയ് ഫ് നിർമ്മിക്കുന്നത്.
ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 പ്രളയക്കാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. രൺജി പണിക്കർ, കെ. പി. എ.സി . ലളിത, സബിത ജയരാജ്, സരയു,ബിനു പപ്പു, എന്നിവരാണ് താരങ്ങൾ. പ്രകൃതി പിക് ചേഴ്സിന്റെ ബാനറിൽ ഡോ. സുരേഷ് കുമാർ മുട്ടത്താണ് ചിത്രം നിർമ്മിക്കുന്നത്. കാമറ നിഖിൽ എസ്. പ്രവീൺ.നവാഗതനായ നിഖിൽ വാഹിദ് സംവിധാനം ചെയ്യുന്ന എന്നോട് പറ ഐ ലവ് യൂന്ന് എന്ന ചിത്രത്തിൽ അഷ്കർ സൗദാൻ, സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, മാസ്റ്റർ അലി സബിത്ത് എന്നിവരാണ് പ്രധാന താരങ്ങൾ.മലയാള സിനിമ പ്രേമികൾക്ക് ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് എപ്പോഴും.ഒരുകൂട്ടം ഫാൻസ് കാറുമുണ്ട് എന്നാൽ ഒന്നിലും പെടാതെ സിനിമ നിരീക്ഷകർ തുടങ്ങി ചില വിഭവങ്ങളാണ് സിനിമയിലുള്ളത്.മലയാള സിനിമയിൽ എന്നും അങ്ങനെ തന്നെയാണ് ഉണ്ടാകാറുമുള്ളത്.
about realise movie
