Malayalam
ഈ അര്‍പ്പണബോധത്തിന് കൊടുക്കേണ്ടിവരുന്ന വിലയുടെ അടയാളങ്ങള്‍ ജോളിയുടെ ശരീരത്തില്‍ എമ്പാടുമുണ്ട്;സ്റ്റണ്ട് മാസ്റ്റര്‍ ജോളി!
ഈ അര്‍പ്പണബോധത്തിന് കൊടുക്കേണ്ടിവരുന്ന വിലയുടെ അടയാളങ്ങള്‍ ജോളിയുടെ ശരീരത്തില്‍ എമ്പാടുമുണ്ട്;സ്റ്റണ്ട് മാസ്റ്റര്‍ ജോളി!
By
മലയാള സിനിമയിൽ എന്നും നമ്മൾ ആസ്വാദകരാണ്.ചിത്രങ്ങൾ ആരുടേതായാലും നമ്മൾ ആഗ്രഹിക്കുന്ന ചിലതുണ്ട്. അതിനാലാകാം സിനിമയിലുള്ള അണിയറയിലുള്ളവർ അതിനായി ശ്രമിക്കുന്നത്. നമ്മൾ ഒരുപക്ഷെ ശ്രദ്ധിക്കാറുണ്ടാകില്ല ആരാ അണിയറയിൽ എന്ന്.മലയാള സിനിമയിലായാലും ഏത് സിനിമയായാലും ശെരി അണിയറയിലുള്ളവരെ നമ്മൾ അറിയാറില്ല പലപ്പോഴും വളരെ ഏറെ മികച്ച ചിത്രങ്ങളാണ് ഓരോ സംവിധായകന്മാരും നമ്മുക്ക് നൽകുന്നത്.എന്നാൽ ചിത്രം നായകൻറെ പേരിൽ അറിയപ്പെടാറുണ്ട്.ഓരോ ചിത്രത്തിലും ഗാനം,സ്റ്റാൻഡ്,അല്ലേൽ പ്രണയം,ക്യാമറ,തുടങ്ങി പലതരം സംഭവങ്ങൾ സിനിമയിലുണ്ട് ഏതെല്ലാം നമ്മൾ നോക്കാറുണ്ട് ഇതിൽ.എല്ലാം ഉണ്ട് അല്ലെ?എല്ലാ ഭാഷകളിലും സ്റ്റാറുകൾ ഉണ്ടാകും ഫൈറ്റ് സീനുകൾ എന്നും നമ്മുക്കൊരു വലിയ സംഭവം തന്നെയാണ് സിനിമയിൽ.കാരണം ഏത് ഭാഷയിലായാലും ശെരി നമ്മുടെ ഇഷ്ടതാരങ്ങൾ ഇടിച്ചു നിരത്തുന്നത് കാണുമ്പോൾ വല്ലാത്ത സന്ദോഷം തന്നെ തോന്നാറുണ്ട്.
എന്നാൽ ഇതിനു പിന്നിലും ഒരാളുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ.എന്നാൽ ഉണ്ട്,പകരം വെക്കാൻ കഴിയാത്തവർ സിനിമയിൽ എന്നും നാം ആഗ്രഹിക്കുന്ന നല്ല ഫൈറ്റ് സീനുകൾ ഇന്നും കയ്യടിക്കുന്നു രംഗങ്ങളാണ്.അത് ചെയ്യുന്നവർ ചെയ്യിക്കുന്നവർ ഇവരാണ്.കനല്‍ കണ്ണന്‍, മാഫിയ ശശി, സ്റ്റണ്ട് സില്‍വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ് എന്നിവരാണ് ഓരോ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയുന്നത്.അങ്ങനെ ഒത്തിരി പേരുണ്ട്.നമ്മുക്കറിയുന്ന ചിലരുണ്ടാകാം.അതിൽ ഒരാളാണ് നമ്മുടെ സ്വന്തം ജോളി മാസ്റ്റര്‍ ഒരുപാട് സിനിമകളിൽ നിര സാന്നിത്യം അറിയിച്ച താരമാണ് ജോളി മാസ്റ്റര്‍,. ഒരുപാട് കഷ്ട്ടപെട്ടായിരിക്കും സിനിമയിലെത്തുന്നത്. പക്ഷെ എവിടെ വളരെ വ്യത്യസ്തമായൊരു കഥയാണ് ജോളിക്കുള്ളത്.
വാഹനങ്ങളോട് കടുത്ത പ്രണയവുമുണ്ടായിരുന്ന ജോളി ബാസ്റ്റിന്റെ വഴി പക്ഷേ വേറെയായിരുന്നു.പാരമ്പര്യമായി കിട്ടിയവാഹനപ്രേമം തന്നെയാണ് ജോളി ബാസ്റ്റിന്റെ തലവര മാറ്റിയത്. പഠിക്കുന്ന കാലത്തുതന്നെ ഹരമായിരുന്നു ബൈക്ക് വീലിങ്. (ഒറ്റച്ചക്രത്തില്‍ ബൈക്ക് ഓടിക്കല്‍) ബെംഗളൂരു നീലസാന്ദ്രയിലെ ബസാര്‍ സ്ട്രീറ്റില്‍ ബൈക്കഭ്യാസം നടത്തിക്കൊണ്ടിരുന്ന യുവാവിനെ പ്രശസ്ത കന്നടനടനും, സംവിധായകനുമായ രവിചന്ദറിന്റെ കായികപരിശീലകന്‍ കാണാനിടവന്നു. കൈയോടെ തന്നെ ജോളിയെ അദ്ദേഹം രവിചന്ദറിന്റെ മുന്നില്‍ എത്തിച്ചു. രവിചന്ദറുമായുള്ള രൂപസാദൃശ്യം കൂടിയാണ് അന്ന് ജോളിക്ക് തുണയായത്. രവിചന്ദര്‍ നായകനായ ‘പ്രേമലോക’യിലെ സംഘട്ടനരംഗത്തില്‍ നായകന്റെ ഡ്യൂപ്പായി ജോളി ബാസ്റ്റിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതും പതിനേഴാമത്തെ വയസ്സില്‍. താമസിയാതെ, അക്കാലത്തെ പ്രശസ്ത സ്റ്റണ്ട് സംവിധായകനായ ത്യാഗരാജന്റെ ശിഷ്യനായി. മുഴുവന്‍ സമയ സിനിമാക്കാരനായി. രവിചന്ദര്‍, ചിരഞ്ജീവി, അംബരീഷ് എന്നീ നടന്‍മാരുമായുള്ള ആകാരസാമ്യം തൊഴിലില്‍ കുറച്ചൊന്നുമല്ല ഇദ്ദേഹത്തെ സഹായിച്ചത്.
സംഘട്ടനരംഗങ്ങളില്‍ നായകന്‍മാരുടെ പകരക്കാരനായി സിനിമാജിവിതം തുടങ്ങിയ ജോളിബാസ്റ്റിന്‍ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഘട്ടന സംവിധായകനാണിന്ന്. തൊള്ളായിരത്തിനടുത്ത് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1994-ല്‍ ഇറങ്ങിയ രവിചന്ദറിന്റെ തന്നെ കന്നടസിനിമ ‘പുട്ടനഞ്ച’യിലാണ് ആദ്യ സ്വതന്ത്ര സംഘട്ടനസംവിധായകനാവുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നാനൂറിലധികം ചിത്രങ്ങളില്‍ ജോളി സ്വതന്ത്രനായി പ്രവര്‍ത്തിച്ചു കഴിഞ്ഞു. പഞ്ചാബി, ബംഗാളി സിനിമകളിലും സംഘട്ടനങ്ങള്‍ ഒരുക്കിയ ജോളി ബാസ്റ്റിന്റെ പെരുമ കടല്‍കടന്നും പോയിട്ടുണ്ട്.
ശ്രീലങ്കയിലെ സൂപ്പര്‍ സ്റ്റാറും, സംവിധായകനുമായ രഞ്ജന്‍ രമണ്‍ നായകെയുടെ സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കാനും ജോളിക്ക് അവസരം ലഭിച്ചു. കന്നടയില്‍ ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്തിട്ടുമുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മിച്ച ‘ നിനകാകി കാത്തിരവെ’ ബോക്സോഫീസ് ഹിറ്റായില്ലെങ്കിലും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു എന്ന് ജോളി.കന്നട സിനിമയിലെ ഏറ്റവും വിലയേറിയ ജോളി ബാസ്റ്റിന്റെ ‘ഇടിക്കൂട്ടിന്’ മലയാള സിനിമയിലും പ്രിയമേറി വരികയാണ്. ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന പൃഥിരാജ് നായകനായ ‘ഡ്രൈവിങ് ലൈസന്‍സ്, വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘വിഷ്ണുപ്രിയ’, ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ചുരുളി’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ ജോളി. വി.കെ.പ്രകാശിന്റെ ‘സൈലന്‍സ്’ ആയിരുന്നു മലയാളത്തില്‍ ബ്രേക്കായ ചിത്രം. കമ്മട്ടിപ്പാടം, അങ്കമാലി ഡയറീസ് ഇതൊക്കെ അടുത്തകാലത്ത് കൈയടി വാങ്ങിക്കൊടുത്ത ചിത്രങ്ങളില്‍ ചിലത് മാത്രം.
ത്യാഗരാജന്റെ സഹായിയായി, പ്രിയദര്‍ശന്റെ ‘വന്ദന’ ത്തിലാണ് മലയാളത്തിലേക്ക് ആദ്യമായെത്തുന്നത്. ലോഹിതദാസിന്റെ നിവേദ്യമാണ് ജോളിബാസ്റ്റിന്‍ സ്വതന്ത്ര സംഘട്ടന സംവിധാനം നിര്‍വഹിച്ച ആദ്യമലയാള ചിത്രം. നിവേദ്യത്തിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ മലയാള സിനിമയില്‍ ജോളിയെ ശ്രദ്ധേയനാക്കി. മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസില്‍’ സ്റ്റണ്ട് സംവിധായകരില്‍ ഒരാള്‍ ജോളിയായിരുന്നു.നിവേദ്യത്തില്‍ തുടങ്ങി ഏറ്റവും പുതിയ ചിത്രമായ ഫൈനല്‍സ് വരെ അറുപതിലധികം മലയാളചിത്രങ്ങളില്‍ സഹകരിച്ചു കഴിഞ്ഞു ഇദ്ദേഹം.തെലുങ്കിലും, കന്നടയിലുമാണ് സംഘട്ടനരംഗങ്ങല്‍ക്ക് കൂടുതല്‍ ബജറ്റുള്ളതെങ്കിലും തൊഴില്‍പരമായ സംതൃപ്തി ലഭിക്കുന്നത് മലയാള സിനിമകളില്‍ നിന്നാണെന്ന് ജോളി പറയുന്നു. പരിധിവിട്ട അതിമാനുഷിക രംഗങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ദഹിക്കില്ല. സ്വാഭാവികതയുടെ അംശം നിലനിര്‍ത്തി സ്റ്റണ്ട് രൂപപ്പെടുത്തുക എന്നതാണ് മലയാള സിനിമയിലെ വെല്ലുവിളി. സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ നടന്‍മാര്‍ ശ്രമങ്ങള്‍ നടത്തുന്നതും മലയാള സിനിമകളില്‍ മാത്രമാണ്. മോഹന്‍ലാലും, പൃഥ്വിരാജ് ഒക്കെ അത്ഭുതെപ്പടുത്തുന്ന മെയ്വഴക്കത്തോടെ സംഘട്ടന രംഗങ്ങളില്‍ പരമാവധി സഹകരിക്കുന്നവരാണെന്ന് ജോളി പറയുന്നു
സിനിമയില്‍ കൊണ്ടും കൊടുത്തും തിരക്കേറിയെങ്കിലും ചിത്രീകരണവേളയില്‍ സഹായികളെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന രീതി ജോളിക്ക് ഇപ്പോഴുമില്ല. നടന്‍മാരുടെ സുരക്ഷ അതിപ്രധാനമാണെന്ന നല്ല ബോധമുണ്ട്. ഈ അര്‍പ്പണബോധത്തിന് കൊടുക്കേണ്ടിവരുന്ന വിലയുടെ അടയാളങ്ങള്‍ ജോളിയുടെ ശരീരത്തില്‍ എമ്പാടുമുണ്ട്. ഒടിവും, ചതവുമില്ലാത്ത ശരീരഭാഗങ്ങള്‍ കുറവാണെന്ന് ജോളി സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതികരംഗത്തെ വളര്‍ച്ച ഈ തൊഴിലിലെ അപകടസാധ്യതകളെ തീരെ കുറച്ചിട്ടില്ല എന്ന് ജോളി പറയുന്നു. സംഘട്ടന രംഗങ്ങളില്‍ ഗ്രാഫിക്‌സ് ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണ് യഥാര്‍ഥ ചിത്രീകരണം എന്നതിനാലാണിത്. ജീവിതത്തിന്റെ ക്ലൈമാക്‌സുകള്‍ ദുരന്തപൂര്‍ണമായി തീര്‍ന്ന ഒരുപാട് സ്റ്റണ്ട് നടന്‍മാരുടേയും, സംവിധായകരുടേയും ജീവിതങ്ങള്‍ ജോളിക്ക് മുന്നിലുണ്ട്. കരുതലോടെയാണ് സിനിമാ ജീവിതം മുന്നോട്ട് കൊണ്ട്പോവുന്നത്.
പരസ്യചിത്രങ്ങളും നിര്‍മിക്കാറുണ്ട്.ബെംഗളൂരു മല്ലേശ് പാളയ തിപ്പസാന്ദ്രയിലെ ‘ജോളീസ് മാന്‍ഷനില്‍’ ജോളിക്കൊപ്പം ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഭാര്യ ലൗലിയും, ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ നിധി ജൂലിയറ്റും, മകന്‍ അമിതുമുണ്ട്. മകന്‍ അമിത് ജോളി പിതാവിന്റെ വഴിയില്‍ സിനിമയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കന്നടയിലും മലയാളത്തിലുമായി ഒരുപിടി ചിത്രങ്ങളില്‍ അമിത് അഭിനയിച്ചു കഴിഞ്ഞു.
വര്‍ണ്യത്തില്‍ ആശങ്ക, അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ അമിത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലെ കേരളസമാജം സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നല്ല നടനായും അമിത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ ജോളി പറയും. ‘ഹോളിവുഡില്‍ സംഘട്ടന സംവിധായകനാവണം. കഴിവ് തെളിയിക്കണം’ ഇങ്ങനെ കഴിവുകളുള്ള ഒരുപാട് സ്റ്റാൻഡ് മാസ്റ്റർ ഉണ്ടാകും.അറിയപ്പെടുന്ന ചിലരെ നമുക്കറിയാം എന്നാൽ ചിലരെ അറിയുകയുമില്ല എന്ന് വേണേൽ പറയാം സിനിമ എന്ന് പറയുമ്പോൾ ഒരാളല്ല സിനിമയിൽ എത്തുന്നത് അലയള സിനിമയിലേക്കെത്തുമ്പോൾ ഒരുപാട് നല്ല കലാകാരമാർ അതിലുണ്ട് അവർ അറിയപ്പെടാനും കഴിവ് തെളിക്കാനും ആഗ്രഹിക്കുന്നവർ തന്നെ ആണ്.
stand master jolly