Social Media
ബാലിയിൽ അവധിയാഘോഷിച്ച് രഞ്ജിനി ഹരിദാസും അര്‍ച്ചനയും;വൈറലായി ചിത്രങ്ങൾ!
ബാലിയിൽ അവധിയാഘോഷിച്ച് രഞ്ജിനി ഹരിദാസും അര്‍ച്ചനയും;വൈറലായി ചിത്രങ്ങൾ!
By
മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും അഭിനയിച്ച് ഏറെ പരിചയമുള്ളവരായിരുന്നു ബിഗ്‌ബോസിൽ ഉള്ളവർ.താരങ്ങളുടെ ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ ആരാധക പിന്തുണയുമാണുള്ളത്.വലിയ രീതിയിൽ ചർച്ച യായ പരിപാടിയായിരുന്നു ബിഗ്‌ബോസ്.ഇന്നുവരെ അറിയാത്തവരും ആ പരിപാടിയിൽ എത്തിയിരുന്നു.അങ്ങനെ ഒരു പരിപാടിയിലൂടെ ആയിരുന്നു നായികമാരുടെയും നായകന്മാരെയും കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും കൂടുതലായും അറിയാൻ കഴിഞ്ഞത്.അവിടെ വെച്ചുണ്ടായ സൗഹൃദവും,പ്രണയവുമൊക്കെ ഇന്നും സോഷ്യൽ മീഡിയയിലൂടെ നമ്മൾ അറിയാറുണ്ട്.അങ്ങനെ ഉള്ള ഒരു സൗഹൃദമായിരുന്നു രഞ്ജിനി ഹരിദാസിന്റെയും അര്‍ച്ചനയുടെയും.
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളായിരുന്നു ബിഗ് ബോസില്‍ പങ്കെടുക്കാനായി എത്തിയത്. പല താരങ്ങളുടേയും യഥാര്‍ത്ഥ മുഖം വ്യക്തമായതും ഈ പരിപാടിയിലൂടെയായിരുന്നു. പുറമേ കാണുന്നത് പോലെയല്ല തങ്ങളെന്ന് പലരും തെളിയിച്ചിരുന്നു. വഴക്കും തര്‍ക്കങ്ങളും മാത്രമല്ല അടുത്ത സൗഹൃദങ്ങള്‍ ഉടലെടുക്കുന്നതിനും ബിഗ് ബോസ് നിമിത്തമായിരുന്നു. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബു, അനൂപ് തുടങ്ങിയവരെല്ലാം അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. പരിപാടി അവസാനിച്ചതിന് ശേഷവും ഇവര്‍ സൗഹൃദം അതേ പോലെ നിലനിര്‍ത്തിയിരുന്നു. ഇടയ്ക്കിടയ്ക്ക് എല്ലാവരും ഒരുമിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ബാലിയില്‍ വെച്ചുള്ള വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇത്തവണ അര്‍ച്ചന സൂശീലന്‍ എത്തിയിട്ടുള്ളത്. ചിത്രങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൂളിങ് ഗ്ലാസില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് അര്‍ച്ചന പങ്കുവെച്ചത്.
മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തികളിലൊരാളായാണ് അര്‍ച്ചനയെ വിശേഷിപ്പിക്കാറുള്ളത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വില്ലത്തരവുമായി തിരിച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സീതാകല്യാണത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രാവണി സൈഗാള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്‍രെ മാനസപുത്രി, കറുത്ത മുത്ത് തുടങ്ങിയ പരമ്പരകളില്‍ നെഗറ്റീവ് വേഷത്തിലായിരുന്നു താരം എത്തിയത്.
about ranjini haridas and archana trip photos
