Social Media
ഭർത്താവിനെ വെളിപ്പെടുത്തി രാഖി സാവന്ത്;പക്ഷെ ടാസ്ക്കുണ്ട്!
ഭർത്താവിനെ വെളിപ്പെടുത്തി രാഖി സാവന്ത്;പക്ഷെ ടാസ്ക്കുണ്ട്!
By
എപ്പോളും വാർത്തകളിൽ ഇടം നേടാൻ എന്ത് വിവാദത്തിനു തയ്യാറാണ് രാഖി സാവന്ത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചും സിനിമയൊന്നും ഇല്ലെങ്കിലും രാഖി സജീവമാണ്. അടുത്തിടെ വിവാഹ വാർത്തയിലൂടെയാണ് രാഖി വാർത്തകളിൽ നിറഞ്ഞത്.മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചും സിനിമയൊന്നും ഇല്ലെങ്കിലും രാഖി സജീവമാണ്. വളരെ രഹസ്യമായാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായത്. വിവാദ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇടയില്‍ പ്രത്യക്ഷപ്പെടാറുള്ള താരമാണ് രാഖി സാവന്ത്. ബോളിവുഡിലെ വിവാദ നടിയെന്നാണ് താരത്തെ അറിയപ്പെടുന്നത്.
വിവാഹവും അതിനുശേഷമുള്ള നാടകീയ രംഗങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരുന്നു. നടി പറയുമ്ബോലെ വിവാഹം കഴിഞ്ഞോ എന്നത് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ സംശയം നിലനിര്‍ത്തുന്ന ഒരു ചോദ്യമാണ്.സമൂഹമാധ്യമങ്ങളില്‍ സജീവമായ രാഖി ഇതുവരേയും തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. യുകെയില്‍ താമസക്കാരനായി റിതീഷ് എന്ന വ്യാവസായിയെ ആണ് വിവാഹം കഴിഞ്ഞിച്ചിരിക്കുന്നതെന്ന് മാത്രമാണ് രാഖി പറഞ്ഞിരിക്കുന്നത്. ഇത് പ്രേക്ഷകരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിത ഭര്‍ത്താവിനെ കുറിച്ചുളള കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വിവാദ നായിക.
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. സിന്ദൂരവും താലിയും മെഹന്തിയും ധരിച്ചാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത തന്റെ ഭര്‍ത്താവിന്റെ മുഖം വെളിപ്പെടുത്തുകയാണ്. പ്രേക്ഷകര്‍ക്ക് ഇതിനായി ഒരു ടാസ്ക്ക് തന്നെയാണ് താരം നല്‍കിയിരിക്കുന്നത്. ഒമ്ബത് ചിത്രങ്ങള്‍ താരം പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ നിന്ന് രാഖിയുടെ ഭര്‍ത്താവിനെ കണ്ടു പിടിക്കുക എന്നതാണ് ടാസ്ക്ക്. വിവാഹവും അതു സംബന്ധിച്ചുള്ള രാഖിയുടെ വീഡിയോകളും പ്രാങ്കാണെന്നാണ് പ്രേക്ഷകരുടെ വാദം.
അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നാണ് രാഖി പറഞ്ഞിരുന്നത് . ക്ഷണക്കത്ത് രാഖി ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഷെയര്‍ ചെയ്ത് രാഖി വാര്‍ത്തകളില്‍ ഇടം നേടി. ദീപക്കിനെ വിവാഹം നടക്കാത്തതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് അതില്‍ നിന്ന് പിന്മാറിയെന്നാണ് രാഖി പറയുന്നത്. വിശദീകരണം ഇങ്ങനെ ആയിരുന്നു ‘ദീപക് ഒരു സ്ത്രീയാണ്. ശേഷം താന്‍ വിവാഹിയായെന്നും, പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും രാഖി ദിവസങ്ങള്‍ക്ക് മുമ്ബ് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
about rakhi savant
