Connect with us

രാ​ജ​മൗ​ലി​യും​ ​സം​ഘ​വും ബ​ൾ​ഗേ​റി​യ​യിൽ;നാ​നൂ​റ് കോ​ടി​യിൽ ചിത്രം ഒരുങ്ങുന്നു!

Social Media

രാ​ജ​മൗ​ലി​യും​ ​സം​ഘ​വും ബ​ൾ​ഗേ​റി​യ​യിൽ;നാ​നൂ​റ് കോ​ടി​യിൽ ചിത്രം ഒരുങ്ങുന്നു!

രാ​ജ​മൗ​ലി​യും​ ​സം​ഘ​വും ബ​ൾ​ഗേ​റി​യ​യിൽ;നാ​നൂ​റ് കോ​ടി​യിൽ ചിത്രം ഒരുങ്ങുന്നു!

ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ച ചിത്രമാണ് ബാഹുബലി .രണ്ടു ഘട്ടങ്ങളായാണ് ബാഹുബലി പുറത്തിറങ്ങിയത് .ശേഷം രാജമൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് വരുന്നത് എന്ന വാർത്തയാണ് വൈറലാകുന്നത്.

ബാ​ഹു​ബ​ലി​ ​സി​രീ​സി​ന് ​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​എ​സ് .​എ​സ്.​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ആ​ർ.​ആ​ർ​ .​ആ​റി​ന്റെ​ ​(​താ​ത്കാ​ലി​ക​ ​പേ​ര് ​)​ ​ചി​ത്രീ​ക​ര​ണം​ ​ബ​ൾ​ഗേ​റി​യ​യി​ൽ​ ​തു​ട​ങ്ങി.​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​ർ​ ,​ ​റാം​ ​ച​ര​ൺ​ ​എ​ന്നി​വ​രെ​ ​നാ​യ​ക​ന്മാ​രാ​ക്കി​യാ​ണ് ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഏ​ക​ദേ​ശം​ ​നാ​നൂ​റ് ​കോ​ടി​യോ​ളം​ ​രൂ​പ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​മു​ത​ൽ​മു​ട​ക്ക്.

വ​ഡോ​ദ​ര​യി​ലും​ ​ഹൈ​ദ​രാ​ബാ​ദി​ലും​ ​വ​ച്ചാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഷെ​ഡ്യൂ​ൾ​ ​ചി​ത്രീ​ക​രി​ച്ച​ത്.​ ​ചൊ​വ്വാ​ഴ്ച​യാ​ണ് ​ബ​ൾ​ഗേ​റി​യ​ൻ​ ​ഷെ​ഡ്യൂ​ളി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ലാ​ണ് ​ചി​ത്രീ​ക​ര​ണം​ ​തു​ട​ങ്ങി​യ​ത്.​ ​ഡി.​വി​ .​വി​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡി.​വി.​വി​ ​ധ​ന​യ്യ​യാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​ജ​യ് ​ദേ​വ​ഗ​ണും​ ​ആ​ലി​യ​ ​ഭ​ട്ടും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​

വി​പ്ല​വ​കാ​രി​ക​ളാ​യ​ ​കോ​മ​രം​ ​ഭീം,​ ​അ​ല്ലൂ​രി​ ​സീ​താ​രാ​മ​രാ​ജു​ ​എ​ന്നീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ട്ടാ​ണ് ​ജൂ​നി​യ​ർ​ ​എ​ൻ.​ടി​ ​ആ​റും​ ​റാം​ ​ചാ​ര​ണും​ ​എ​ത്തു​ന്ന​ത്.​ 1920​ക​ളി​ൽ​ ​തെ​ല​ങ്കാ​ന​യി​ലെ​ ​ആ​ദി​വാ​സി​ ​പോ​രാ​ട്ട​ങ്ങ​ൾക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ത്ത​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​സേ​നാ​നി​ക​ളാ​ണ് ​അ​ല്ലൂ​രി​ ​സീ​താ​രാ​മ​ ​രാ​ജു​വും​ ​കോ​മ​രം​ ​ഭീ​മും.​ഇ​വ​രു​ടെ​ ​ജീ​വി​ത​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​

വി​ദേ​ശ​ചി​ത്ര​മാ​യ​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ൾ​ ​ഡ​യ​റീ​സി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​തെ​ന്ന് ​രാ​ജ​മൗ​ലി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​ച്ഛ​ൻ​ ​വി​ജ​യേ​ന്ദ്ര​പ്ര​സാ​ദി​ന്റെ​ ​ക​ഥ​യ്ക്ക് ​രാ​ജ​മൗ​ലി​യാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​പ​ത്ത് ​ഭാ​ഷ​ക​ളി​ലാ​ണ് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​എം.​എം.​ ​കീ​ര​വാ​ണി​യാ​ണ് ​സം​ഗീ​തം​ ​പ​ക​രു​ന്ന​ത്.​ ​കെ.​കെ.​ ​സെ​ന്തി​ൽ​കു​മാ​ർ​ ​കാ​മ​റ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്നു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ജൂ​ലാ​യ് ​ഒ​ടു​വി​ൽ​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

about rajamouli new movie

Continue Reading
You may also like...

More in Social Media

Trending

Recent

To Top