Malayalam
തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ഒന്നായിരുന്നു രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത്.ജീവിതത്തില്‍ വിജയിക്കാന്‍ കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ കഴിയുകയുള്ളൂ എന്നും അനുഭങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചു!
തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ഒന്നായിരുന്നു രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത്.ജീവിതത്തില്‍ വിജയിക്കാന്‍ കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ കഴിയുകയുള്ളൂ എന്നും അനുഭങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചു!
മമ്മൂട്ടി, രജനികാന്ത് അടക്കമുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന നായികയാണ് പ്രിയാരാമന്. നടന് രഞ്ജിത്തുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം വിവാഹ മോചനത്തിന് ശേഷമിപ്പോൾ ബിസിനസ് രംഗത്ത് ചുവടു വച്ചിരിക്കുകയാണ്.
കൂടാതെ ടെലിവിഷന്‍ രംഗത്തെയ്ക്ക് മാറിയ താരം സിനിമയിലേയ്ക്ക് തിരിച്ച് വരവ് നടത്തുമോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.വിവാഹത്തിനു മുന്‍പ് നായികയായി നിറഞ്ഞുനിന്നിരുന്നവര്‍ വിവാഹത്തിന് ശേഷം സിനിമയില്‍ തിരിച്ചുവരുന്നില്ല.രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളില്‍ വില്ലനായെത്തിയ നടന് രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
പിന്നീട് വീട്ടുകാരുടെ അനുമതിയോടെ 2002 ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരുടെയും ദാമ്ബത്യ ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിയും ചെയ്തു. 2013 ല്‍ നല്കിയ ഹര്‍ജിയിലൂടെ 2014 ല്‍ ഇരുവരും വിവാഹ മോചിതരായി. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ചും വിവാഹത്തകര്ച്ചയെക്കുറിച്ചും എല്ലാം പ്രിയ മനസ്സ് തുറന്നിരിക്കുകയുമാണ്.
തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ഒന്നായിരുന്നു രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത്.ജീവിതത്തില്‍ വിജയിക്കാന്‍ കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ കഴിയുകയുള്ളൂ എന്നും അനുഭങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചു എന്നും തരം പറയുന്നു. ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ അതൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ.
ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്.
നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല.എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്.
ഏതു റിലേഷനും മുറിഞ്ഞു മാറുമ്ബോള്‍, നഷ്ടപ്പെടുമ്ബോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. ആ പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണെന്നും പ്രിയാ രാമന് വ്യക്തമാക്കിയിരുന്നു. രണ്ട് ആണ്‍കുട്ടികളാണ് പ്രിയാരമന് രഞ്ജിത്ത് ദമ്ബതികള്‍ക്ക് ഉള്ളത്. മാതാവിന്റെ സ്നേഹവും പരിചരണവും കുട്ടികളുടെ വളര്‍ച്ചയില്‍ അത്യാവശ്യമായതിനാല്‍ രഞ്ജിത്ത് കുട്ടികളുടെ ചുമതല പ്രിയയെ ഏല്‍പ്പിക്കുകയായിരുന്നു. മക്കളോടൊപ്പമാണ് പ്രിയ കഴിയുന്നതും.
about priya raman
