Malayalam Breaking News
തന്നെ വധിക്കുമെന്നും,മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി;വൈറലായി നടി പ്രിയ മേനോൻ പോസ്റ്റ്!
തന്നെ വധിക്കുമെന്നും,മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി;വൈറലായി നടി പ്രിയ മേനോൻ പോസ്റ്റ്!
മിനിസ്ക്രീൻ താരങ്ങൾ എന്നും മലയാളി പ്രേക്ഷകരുടെ പ്രിയപെട്ടവരാണ്,അതുപോലെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ മേനോൻ.നിരവധി പരമ്പരയിലൂടെ ശ്രദ്ധേയമായി മാറുകയാണ് നടി, ഇപ്പോഴിതാ താരം തന്റെ ഫേസ്ബുക് പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചതാണ് വാർത്തയാകുന്നത്.
മലയാളികളുടെ ഇഷ്ട്ട പാരമ്പരയായ ഏഷ്യാനെറ്റിലെ വാനമ്പാടിയിലെ നായികയുടെ ‘അമ്മയയാണ് നടി അഭിനയിക്കുന്നത് ഇപ്പോഴിതാ പ്രിയമേനോന്റെ വീഡിയോ വൈറലാകുകയാണ്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു,മാത്രവുമല്ല കുറച്ചുമാസങ്ങളായി തന്നെ വധിക്കുമെന്നും,മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നതായും എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.സഭാവത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്നുമാത്രമല്ല വീഡിയോ പങ്കുവെച്ചതിനു ശേഷം പ്രിയ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയിതിട്ടുണ്ട്. ശേഷം ഒരു ഫേസ് ബുക്ക് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്…”നിങ്ങളുടെ കരുതലിനെയും,സ്നേഹത്തിനെയും ഞാൻ ബഹുമാനിക്കുന്നു,കൂടാതെ ആ പ്രശ്നം പരിഹരിച്ചതിനാൽ എന്റെ പോസ്റ്റ് ഞാൻ നീക്കം ചെയ്യുന്നതായും അറിയിക്കുന്നു”ഇങ്ങനെയാണ് താരം ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത് മാത്രമല്ല “will get back” എന്നും താരം കുറിച്ചിട്ടുണ്ട്.താരത്തിന്റെ പോസ്റ്റിനു കീഴിലായി നിരവധി കമന്റുകളും എത്തിയിട്ടുണ്ട്.
about priya manon
