Connect with us

വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു; സു ന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സ്വാഗതം മനസ്സ് തുറന്ന് സൂരജ്..

Malayalam Breaking News

വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു; സു ന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സ്വാഗതം മനസ്സ് തുറന്ന് സൂരജ്..

വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു; സു ന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സ്വാഗതം മനസ്സ് തുറന്ന് സൂരജ്..

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍‌ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറഞ്ഞു.

ടിവി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ സൂരജ് 20-ഓളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. സിനിമയില്‍ ശരിക്കുള്ള കുഞ്ഞപ്പന്‍ നടന്‍ സൂരജ് തേലക്കാടാണെന്ന് അണിയറക്കാര്‍ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളില്‍ സൂരജിന് അഭിനന്ദനപ്രവാഹമാണ്. സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് കഷ്ടപ്പെട്ട് അഭിനയിച്ച സൂരജിന്റെ സമര്‍പ്പണത്തെ ചിത്രത്തിന്റെ അണിയറക്കാരും പ്രേക്ഷകരും വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ പ്രത്യേക വിഡിയോയിലൂടെ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്. വിഡിയോയില്‍ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് ഒരു ഘട്ടത്തില്‍ പറയുന്നതിങ്ങനെയാണ്.

‘ വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം’. ഇതു കേട്ടതോടെ സുരാജ് സ്വതസിദ്ധമായ ഹാസ്യശൈലിയില്‍ സൂരജിനെ കളിയാക്കാന്‍ തുടങ്ങി. പിന്നീട് ഇരുവരും ഇതെക്കുറിച്ച്‌ രസകരമായി ഒരുപാട് സംസാരിച്ചു. ഒടുവില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സ്വാഗതം എന്നു പറഞ്ഞ് സുരാജ് സൂരജിനായി ഒരു അനൗദ്യോഗിക വിവാഹാഭ്യര്‍ഥന നടത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സുരാജിന് സൂരജിനോടുള്ള സ്നേഹവും കരുതലും വളരെ വലുതാണെന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് വിഡിയോയുടെ താഴെ വരുന്നത്.

Android Kunjappan Ver 5.25

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top