Connect with us

സിനിമ രംഗത്തെ സ്ത്രീ-പുരുഷ അസമത്വത്തെ കുറിച്ച് മനസ് തുറന്ന് പ്രിയാമണി!

Malayalam

സിനിമ രംഗത്തെ സ്ത്രീ-പുരുഷ അസമത്വത്തെ കുറിച്ച് മനസ് തുറന്ന് പ്രിയാമണി!

സിനിമ രംഗത്തെ സ്ത്രീ-പുരുഷ അസമത്വത്തെ കുറിച്ച് മനസ് തുറന്ന് പ്രിയാമണി!

മലയാള സിനിമയിലും മറ്റ് ഭാഷകളിലും നല്ല നല്ല കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പ്രിയാമണി.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.ഓരോ കഥാപാത്രങ്ങളായിരുന്നു എന്നും താരത്തെ വ്യത്യസ്തമാക്കുന്നത്.താരത്തിന്റെ സിനിമകൾ ഒക്കെത്തന്നെയും.ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.മുൻനിര നായകന്മാർക്കൊപ്പമെല്ലാം താരം വളരെ ശ്രദ്ധേയമായ വേഷങ്ങൾ ചെയിതു.വിവാഹ ശേഷമായിരുന്നു താരം സിനിമയിൽ നിന്നും ഒരിടവേള എടുത്തത്.എന്നാൽ റിയാലിറ്റി ഷോയിലൂടെ വിധികർത്താവായി താരം വളരെ നല്ല തിരിച്ചു വരവായിരുന്നു നടത്തിയത് ഒപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വിധികർത്താവും ആവുകയായിരുന്നു പ്രിയാമണി.തെന്നിന്ത്യയില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പ്രിയാമണി. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഗ്ലാമര്‍ റോളുകള്‍ക്ക് പുറമെ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും നടി തിളങ്ങിയിരുന്നു.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലൂടെയാണ് നടി കൂടുതല്‍ തിളങ്ങിയിരുന്നത്. വിവാഹ ശേഷം സിനിമകള്‍ കുറച്ചെങ്കിലും ടെലിവിഷന്‍ രംഗത്തെല്ലാം നടി സജീവമായി എത്തിയിരുന്നു. അടുത്തിടെ ആമസോണ്‍ പ്രൈമിന്റെ ഫാമിലി മാന്‍ വെബ് സീരിസിലൂടെ നടി തിരിച്ചുവരവ് നടത്തിയിരുന്നു. ബോളിവുഡ് താരം മനോജ് ബജ്‌പേയ്,നീരജ് മാധവ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിസില്‍ നായികയായിട്ടാണ് നടി എത്തുന്നത്. ഫാമിലിമാന്റെതായി പുറത്തിറങ്ങിയ ആദ്യ സീസണിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രിയാമണിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഫാമിലി മാനുമായി ബന്ധപ്പെട്ട് ദ ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഫാമിലി മാന്‍ വെബ് സീരിസിന്റെ സ്വഭാവത്തെക്കുറിച്ചോ അല്ലെങ്കില്‍ കാണിക്കുന്നതിനെക്കുറിച്ചോ ഞങ്ങള്‍ ഒരിക്കലും ഒരു പേര് ഇടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രിയാമണി പറയുന്നു. അത് എങ്ങനെയുളളതാണെന്ന്‌ കാണുന്ന പ്രേക്ഷരാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ ഒന്നിനും പ്രാധാന്യം നല്‍കുന്നില്ല. വെബ് സീരിസില്‍ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ജീവിക്കുന്ന സൂചി എന്ന കഥാപാത്രമായിട്ടാണ് താന്‍ എത്തുന്നത്.ഫാമിലി മാന്‍ തിരഞ്ഞെടുക്കാനുണ്ടായ രണ്ട് കാരണങ്ങളില്‍ ഒന്ന് മനോജ് ബാജ്‌പേയി ആണെന്നും മറ്റൊന്ന് തന്റെ കഥാപാത്രമാണെന്നും പ്രിയാമണി പറയുന്നു.

സുചി വളരെയധികം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാളാണ്.കുടുംബത്തിന്റെയും കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള തന്ത്രപ്രധാനമായ പ്രവൃത്തികളെല്ലാം അവളാണ് ചെയ്യുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ ജീവിതത്തിലെ ചങ്ങലകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആന്തരിക പോരാട്ടം. ആവശ്യമുള്ള സമയത്ത് അവള്‍ ഗൃഹനാഥന്റെ റോള്‍ കൂടി ചെയ്യുന്നു. അവളിലെ അസംസ്‌കൃതത എനിക്ക് ഇഷ്ടമാണ്. സുച്ചിയെപ്പോലെ യഥാര്‍ത്ഥമായിരിക്കുന്നതില്‍ വളരെയധികം സൗന്ദര്യമുണ്ട്, പ്രിയാമണി പറയുന്നു.
ചലച്ചിത്ര മേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ചും പ്രിയാമണി തുറന്നുസംസാരിച്ചിരുന്നു.

ഒരു തരത്തില്‍ ഇത് നിരാശാജനകമാണ്, കാരണം ഒരു സിനിമ മികച്ച രീതിയില്‍ വിജയമാവുകയും ബോക്‌സോഫീസ് കളക്ഷന്‍ നേടുകയും ചെയ്യുന്നുണ്ടെങ്കിലും അത് നായികയേക്കാള്‍ കൂടുതല്‍ നായകനാണ് നേട്ടമാവുന്നത്. അതേസമയം തന്നെ ഈ പ്രവണത കുറച്ചൊക്കെ മാറിവരുന്നുണ്ടെന്നും നടി പറയുന്നു.അനുഷ്‌ക ഷെട്ടി, നയന്‍താര, സാമന്ത അക്കിനേനി തുടങ്ങിയ ലേഡീ സൂപ്പര്‍ സ്റ്റാര്‍സിന്റെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ട് നടി ഇങ്ങനെ പറഞ്ഞത്.

ഇപ്പോള്‍ തങ്ങള്‍ക്ക് അര്‍ഹിച്ച പ്രതിഫലത്തിനായി നടിമാര്‍ സംസാരിക്കുന്നതും വാങ്ങിയെടുക്കുന്നതും കാണുമ്പോള്‍ സന്തോഷമുണ്ട്, നടി പറയുന്നു അഭിമുഖത്തില്‍ തന്റെ കരിയറിലെ ഇഷ്ടപ്പെട്ട മൂന്ന് ചിത്രങ്ങള്‍ ഏതാണെന്നും പ്രിയാമണി തുറന്നുപറഞ്ഞിരുന്നു.താന്‍ അഭിനയിച്ച സിനിമകളില്‍ തിരക്കഥ, ചാരുലത, പരുത്തി വീരന്‍ എന്നിവയാണ് തന്റെ ഇഷ്ട ചിത്രങ്ങളെന്നാണ് നടി പറഞ്ഞത്. ഒരു അഭിനേതാവ് എന്ന നിലയില്‍ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളാണ് ഇതെന്നും നടി തുറന്നുപറഞ്ഞു. ഫാമിലി മാനില്‍ സുചിത്ര തിവാരി എന്ന കഥാപാത്രമായിട്ടാണ് പ്രിയാമണി എത്തുന്നത്. വെബ് സീരിസില്‍ നായകനായി എത്തുന്ന മനോജ് ബജ്‌പേയിയുടെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്.

about priya mani

More in Malayalam

Trending