Malayalam
മൂര്‍ഖനെയല്ല വേണ്ടി വന്നാല്‍ ആനയെ വരെ വരച്ച വരയില്‍ നിർത്തും ഈ ഞാൻ;ആനയെ മെരുക്കുന്ന പ്രവീണ!
മൂര്‍ഖനെയല്ല വേണ്ടി വന്നാല്‍ ആനയെ വരെ വരച്ച വരയില്‍ നിർത്തും ഈ ഞാൻ;ആനയെ മെരുക്കുന്ന പ്രവീണ!
ഉമാമഹേശ്വരമഠം ഉമാദേവി എന്ന ആന സുന്ദരിയെക്കുറിച്ചുള്ള വീഡിയോ ആണ് പ്രവീണ തന്റെ ചാനലില്‍ പങ്ക് വെച്ചിരിക്കുന്നത് ..ആനയുടെ ചങ്ങല പിടിച്ച് തികഞ്ഞൊരു പാപ്പന്റെ ചലനങ്ങളോടെയാണ് പ്രവീണ എത്തുന്നത് .ഈ കരിയഴകിനെ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആന പിറവി എന്നാണ് താരം വിശേഷിപ്പിക്കുന്നത്.
തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഉമാമഹേസ്വരമഠം തിരുമേനിയാണ് ഈ ആനയുടെ ഉടമസ്ഥന് ..ആനയുടെ ഇഷ്ടഭക്ഷണമായ പൈനാപ്പിള്‍ ,വാഴപ്പഴം, തെങ്ങോല എന്നിവയെല്ലാം കയ്യില്‍ കരുതിയാണ് പ്രവീണ പോയത്..അതെല്ലാം സ്വന്തം കൈയ് കൊണ്ടുതന്നെ ആനക്ക് കൊടുക്കുന്നുമുണ്ട് പ്രവീണ . കൊച്ചുകുട്ടികള്‍ക്ക് വരെ ധൈര്യമായി ഇവളുടെ അടുത്തു ചെല്ലാം.
പ്രവീണ ആനപുറത്തിരുന്ന് വിശേഷങ്ങള്‍ പങ്കവെക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു ..തിരുവന്തപുരത്തുകാരിയുടെ പ്രിയപ്പെട്ട ഉമക്കുട്ടി എന്ന ഈ ആന ഏറെ നല്ലവളാണെന്നാണ് പ്രവീണയുടെ സര്‍ട്ടിഫിക്കറ്റ്.
about praveena
