Malayalam
അവധി ആഘോഷം തുടങ്ങിയിട്ട് 23 ദിവസമായി;ഇനി വീട്ടിലേക്ക് പോവുകയാണ്!
അവധി ആഘോഷം തുടങ്ങിയിട്ട് 23 ദിവസമായി;ഇനി വീട്ടിലേക്ക് പോവുകയാണ്!
കുടുംബസമേതം അവധി ആഘോഷത്തിലായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമയും . ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ വിദേശ രാജ്യങ്ങളില്‍ മാറി മാറി സഞ്ചരിച്ച് കൊണ്ടായിരുന്നു താരകുടുംബത്തിന്റെ ആഘോഷം. യൂറോപ്പില്‍ നിന്നും മറ്റുള്ള സ്ഥലങ്ങളിലും യാത്ര നടത്തിയത് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ.
മഞ്ഞയും കറുപ്പും നിറമുള്ള വസ്ത്രം ധരിച്ച് നില്ക്കുന്ന പൂര്‍ണിമയുടെ ചിത്രങ്ങള്‍ മകള്‍ നക്ഷത്രയായിരുന്നു എടുത്തത്. തങ്ങളുടെ അവധി ആഘോഷം തുടങ്ങിയിട്ട് 23 ദിവസമായി എന്നും ഇനി വീട്ടിലേക്ക് പോവുന്ന വഴിയാണെന്നും സൂചിപ്പിക്കുന്ന കുറിപ്പ് എഴുതിയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്. അതേ സമയം പൂര്‍ണിമയുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ചില ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹശേഷം പതിനാറ് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.
about poornima indrajith
