Malayalam
‘മമ്മിക്ക് ഇതല്പം നേരത്തെ ആകാമായിരുന്നില്ലേ?അന്ന് എന്നോട് മക്കൾ ചോദിച്ചു!
‘മമ്മിക്ക് ഇതല്പം നേരത്തെ ആകാമായിരുന്നില്ലേ?അന്ന് എന്നോട് മക്കൾ ചോദിച്ചു!
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് പൊന്നമ്മ ബാബു. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുമുണ്ട്.ഇപ്പോളിതാ പുത്തന്‍ മേക്കോവറില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്മ. പഴയ രീതികളൊക്കെ മാറി അതുകൊണ്ട് സ്വയം ഒന്ന് മാറിയേക്കാം എന്ന് കരുതി എന്നാണ് പൊന്നമ്മ തന്റെ മേക്കോവറിനെ കുറിച്ച് പറയുന്നത്.
”പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട്. സിനിമ തന്നെ മാറിയില്ലേ? അതുകൊണ്ട്, സ്വയമൊന്നു മാറിയേക്കാമെന്നു കരുതി. എനിക്കൊരുപാടു മുടിയുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ല. അമ്മവേഷങ്ങള്‍ ആകുമ്പോള്‍ എപ്പോഴും മുടി കെട്ടി വയ്ക്കുന്ന രീതിയാകും. സത്യത്തില്‍ എനിക്ക് ഒത്തിരി മുടിയുള്ള കാര്യം ആര്‍ക്കും തന്നെ അറിയില്ല.
”വെട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു. ഇവരൊക്കെ ഇതു ശ്രദ്ധിച്ചിരുന്നെന്ന് അപ്പോഴാണ് മനസിലായത്. പക്ഷേ, സ്റ്റൈലിഷ് രീതിയിലുള്ള മെയ്ക്കോവര് എല്ലാവര്ക്കും ഇഷ്ടമായി. ‘മമ്മിക്ക് ഇതല്പം നേരത്തെ ആകാമായിരുന്നില്ലേ’ എന്നാണ് മക്കള്‍ ചോദിച്ചത്. പിന്നെ, ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നണമല്ലോ! എനിക്ക് ഇപ്പോഴാണ് ആ തോന്നലുണ്ടായത്” എന്നാണ് പൊന്നമ്മ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.
about ponnamma babu
