Connect with us

ഡിഗ്രി പോലും ഞാന്‍പൂര്‍ത്തിയാക്കിയിട്ടില്ല,മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടാണ് നടനായത്!

Malayalam

ഡിഗ്രി പോലും ഞാന്‍പൂര്‍ത്തിയാക്കിയിട്ടില്ല,മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടാണ് നടനായത്!

ഡിഗ്രി പോലും ഞാന്‍പൂര്‍ത്തിയാക്കിയിട്ടില്ല,മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ടാണ് നടനായത്!

ചെറുപ്പകാലത്ത് നടനാകണമെന്ന സ്വപ്‌നമൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. മറ്റൊരു ജോലിയും കിട്ടാത്തതിനാലാണ് അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും ഇത് തമാശയല്ല സത്യമാണെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കമാക്കി.

ഡിഗ്രി പോലും ഞാന്‍പൂര്‍ത്തിയാക്കിയിട്ടില്ല. പഠിക്കാന്‍ മോശമായത് കൊണ്ടൊന്നുമല്ല. മറിച്ച് ഒന്നിലും എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെ. എന്നാല്‍ പിന്നീട് കിട്ടിയ അഭിന്ദനങ്ങള്‍ ഇത് തന്നെയാണ് എന്റെ വഴിയെന്ന് ഉറപ്പിച്ചു. ജീവിതകാലം മുഴുവന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ല. ഈ ജോലി ചെയ്യാനാകുന്ന അത്രയും കാലം ചെയ്യും. ഫഹദ് പറഞ്ഞു.

ഫഹദും നസ്രിയയും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രാന്‍സ്.ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും.2017ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്. ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘പ്രേമം’, ‘പറവ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

about fahad fassil

More in Malayalam

Trending

Recent

To Top