News
നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണം-കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ!
നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണം-കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ!
തമിഴകം മുഴുവൻ ഇളകിയിരിക്കുകയാണ്..രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലും ഒക്കെ ജനങ്ങളിൽ വലിയ പ്രീതിക്ഷേധമാണ് ഉയർത്തുന്നത്.ഇപ്പോഴിതാ നെയ് വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് ഭൂമിയില്‍ വിജയ് യുടെ മാസ്റ്റര്‍ സിനിമാ ചിത്രീകരിക്കുന്നതിനെതിരെ ബിജെപി രംഗത്ത് വന്നത് വലിയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ്. സ്ഥലം സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും രംഗത്തെത്തി. നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം. മുമ്പൊരിക്കലും ബി.ജെ.പി ഇതേ ആവശ്യം ഉന്നയിച്ചിട്ടില്ല. ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് വിജയ് ആരാധകകരും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതിന് ശേഷമാണ് ബി.ജെ.പി ഇതേ ആവശ്യം ഉന്നയിക്കുന്നത്.
ഇപ്പോഴിതാ 25 വര്‍ഷത്തിനിടയില്‍ 16 ചിത്രങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ ഇല്ലാത്ത ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് ഫെഫ്സി അദ്ധ്യക്ഷന്‍ ആര്.കെ ശെല്‍വമണി ചോദ്യം ചെയ്തു. ഇത്തരം പ്രക്ഷോഭങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം കൊണ്ട് പോകുന്നതിന് താരങ്ങളെ പ്രേരിപ്പിക്കും.
തമിഴ്നാട്ടിലെ സിനിമ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന 1000 കോടി രൂപയെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷമായി നഷ്ടപ്പെട്ടിട്ടുണ്ട്. സൂപ്പര്‍താരങ്ങളില്‍ വിജയ് മാത്രമാണ് തമിഴ്നാട്ടില്‍ ചിത്രീകരണം നടത്തുന്നത്. മറ്റുള്ള താരങ്ങളായ രജനീകാന്തും അജിത്തും സര്‍ക്കാരില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രശ്നങ്ങളാല്‍ മറ്റ് സംസ്ഥാനങ്ങളിലാണ് ചിത്രീകരണം നടത്തുന്നതെന്നും ശെല്‍വമണി പറഞ്ഞു.
about pon radhakrishnan
