Social Media
സൈമയിൽ തകർത്ത് പേളി മാണിയും സാനിയയും;വൈറലായി ചിത്രങ്ങൾ!
സൈമയിൽ തകർത്ത് പേളി മാണിയും സാനിയയും;വൈറലായി ചിത്രങ്ങൾ!
By
മലയാളത്തിൽ ഏവർക്കും പ്രിയങ്കരിയാണ് പേളി മാണി.അവതാരകയായി വന്നു ജനഹൃദയങ്ങൾ നേടിയെടുത്ത നടിയാണ് പേർളി മാണി .ഇപ്പോഴിതാ പെർലിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ അവതാരകയായി പേളി മാണിയുമുണ്ടായിരുന്നു. അവതാരകയായാണ് പേളി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അവതരണമാണ് താരത്തിന്റെ പ്രധാന സവിശേഷത. ചാനല്‍ പരിപാടിയില്‍ മാത്രമല്ല അവാര്‍ഡ് വേദികളിലും പേളി താരമായി മാറാറുണ്ട്. ഇതിനകം തന്നെ നിരവധി വേദികളില്‍ നമ്മള് ഈ താരത്തെ കണ്ടിട്ടുമുണ്ട്. ഇത്തവണ സൈമയിലേക്ക് താനുമുണ്ടെന്ന് വ്യക്തമാക്കി താരമെത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു.
തെലുങ്ക്, കന്നഡ സിനിമകളിലെ പുരസ്കാരമായിരുന്നു ആദ്യത്തെ ദിനം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസമായിരുന്നു മലയാളത്തിലേയും തമിഴിലേയും പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. വേറിട്ട അവതരണ ശൈലിയുമായി മുന്നേറുകയാണ് പേളി മാണി. സൈമയില്‍ പങ്കെടുക്കുന്നതിനായി എത്തിയ താരത്തിനൊപ്പം സാനിയ ഇയ്യപ്പനുമുണ്ടായിരുന്നു. നവാഗത താരത്തിനുള്ള പുരസ്കാരമായിരുന്നു സാനിയയ്ക്ക് ലഭിച്ചത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം എത്തിയിരുന്നു. സൈമയിലെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.
സൈമയില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയെത്തിയത് പേളിയായിരുന്നു. മലയാളത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അവതാരകയായി പേളിയുമുണ്ടായിരുന്നു. ഗൗണില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്. അവതാരകമാരില്‍ തിളങ്ങിയത് ആരാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന പേര് പേളിയുടേതായിരിക്കും. അനിരുദ്ധിനും സാനിയ ഇയ്യപ്പനുമൊപ്പം നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചും പേളി മാണി എത്തിയിരുന്നു. ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.
മലയാളം ബിഗ് ബോസിലെ താരമായിരുന്നു പേളി മാണിയെങ്കില്‍ തമിഴകത്ത് തിളങ്ങിയവരിലൊരാളായിരുന്നു ഓവിയ. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ബിഗ് ബോസിന് ശേഷം ഓവിയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ചും പേളി എത്തിയിരുന്നു. പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. മലയാളത്തിലേയും തമിഴിലേയും മാലാഖമാരാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്റ്.
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പേളി മാണി. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ത്തന്നെ ഇക്കാര്യം വ്യക്തമായതാണ്. അവസാനനിമിഷമായിരുന്നു താരം പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. സൈമ അവാര്‍ഡ് വേദിയിലേക്ക് പേളി എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.
വ്യത്യസ്തമായ അവതരണവുമായാണ് പേളി മാണി എത്താറുള്ളത്. വിവിധ വിഭാഗങ്ങളിലായി പുരസ്കാരം സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെക്കുറിച്ചും പേളി ചോദിച്ചിരുന്നു. ആരാധകര്‍ കേള്‍ക്കാനാഗ്രഹിക്കുന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു പേളി ചോദിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി ബഹളമൊന്നുമില്ലാതെയായിരുന്നു പേളിയുടെ സംസാരവും അവതരണവും.
about pearly maaney and saniya iyappan
