Connect with us

നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; വൈറലായി നമിതയുടെ ചിത്രത്തിന് കീഴിലെ കമന്‍റ്!

Social Media

നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; വൈറലായി നമിതയുടെ ചിത്രത്തിന് കീഴിലെ കമന്‍റ്!

നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; വൈറലായി നമിതയുടെ ചിത്രത്തിന് കീഴിലെ കമന്‍റ്!

മലയാളത്തിൽ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന നായികയാണ് നമിത പ്രമോദ് .താരത്തിന്റെ ചിത്രങ്ങളാലെല്ലാം ആറാടാജ്‌കർ ഏറെ ഏറ്റെടുത്ത ചിത്രമായിരുന്നു .താരത്തിന്റെ വിശേഷങ്ങളെല്ലാം തരാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് .

മിനിസ്‌ക്രീനിലൂടെയാണ് നമിത പ്രമോദ് അഭിനയജീവിതം തുടങ്ങിയത്. സീരിയല്‍ പ്രേകക്ഷകരുടെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയായിരുന്നു. സീരിയലിലൂടെയാണ് താരം സിനിമയില്‍ എത്തിയത്. ട്രാഫിക് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. റഹ്മാന്റെയും ലെനയുടെയും മകളായ റിയ എന്ന കഥാപാത്രത്തെയായിരുന്നു നമിത അവതരിപ്പിച്ചത്. സിനിമയുടെ ഗതിതന്നെ മാറ്റിമറിക്കുന്ന സംഭവത്തിന് നിമിത്തമാവുന്നത് റിയയുടെ അവസ്ഥയായിരുന്നു.

ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരത്തെ സിനിമാലോകം ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ തീരങ്ങളിലേക്ക് നമിത എത്തിയത്. നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ നായകന്‍. അതൊരു തുടക്കമായിരുന്നു. താരത്തിന്റെ സിനിമാജീവിതം മാറി മറിയുകയായിരുന്നു പിന്നീട്. ട്രാഫിക്കിലൂടെ തുടങ്ങിയ അഭിനയം പ്രൊഫസര്‍ ഡിങ്കനില്‍ എത്തി നില്‍ക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയ താരങ്ങളുടെ നായികയായി താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരുന്നു. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പ്രമോദ് തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചത്. വേറിട്ട മേക്കോവറുമായെത്തിയ ചിത്രം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മേക്കോവര്‍ പൊളിച്ചുവെന്നാണ് ആരാധകരുടെ കമന്റ്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഇത്തരത്തിലുള്ള മേക്കോവറെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അതിനിടയിലാണ് ചിലര്‍ താരത്തെ വിമര്‍ശിച്ചും എത്തിയിട്ടുള്ളത്.

അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് നിരവധി പേര്‍ക്കാണ് വീടും സ്ഥലവും പ്രിയപ്പെട്ടവരെയുമൊക്കെ നഷ്ടമായത്. വിവിധ ജില്ലകളിലായി നിരവധി ദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കുന്നതിനായി എന്തെങ്കിലും ചെയ്തൂടെയെന്നായിരുന്നു വിമര്‍ശനം. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, ഒരു പ്രശ്‌നമോ പ്രതിസന്ധിയോ വരുമ്പോളല്ലേ സഹായിക്കേണ്ടതെന്നുമായിരുന്നു ചോദ്യം. കേരളത്തിലെ മലയാളികളെല്ലാം നിങ്ങളുടെ സിനിമകള്‍ തിയേറ്ററില്‍ കാണുന്നതല്ലോയെന്ന വിമര്‍ശനവുമുണ്ടായിരുന്നു.

താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ചോദ്യം. ഈ സമയത്ത് പബ്ലിസിറ്റിയല്ല ഒരുതാരവും ലക്ഷ്യമാക്കുന്നതെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. നിങ്ങള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവരും അത് ചെയ്യാന്‍ ശ്രമിക്കും. നിങ്ങളെ വളര്‍ത്തിയവരോട് ചെയ്യാനുള്ള കടമ ചെയ്യുക. പരസ്യങ്ങളില്‍ നിങ്ങള്‍ അഭിനയിക്കുന്നവരല്ലേ നിങ്ങള്‍, അത് പോലെ തന്നെ ഇത്തരത്തിലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് പുറമേ അറിയിക്കുന്നത് നല്ലതാണെന്നുമായിരുന്നു കമന്റ്.

കേരളത്തിന് ഒരു പ്രശ്‌നം വന്നപ്പോള്‍ സഹായിക്കാനായി തമിഴ് താരങ്ങളും എത്തിയിരുന്നു. കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ മാത്രമല്ല ഇത്തവണയും താരങ്ങള്‍ സഹായം എത്തിച്ചിരുന്നു. വിജയ് 70 ലക്ഷം നല്‍കി എന്ന് കേള്‍ക്കുമ്പോഴാണ് മലയാള സിനിമയോട് പുച്ഛം തോന്നുന്നതെന്നും നിങ്ങളും കേരളത്തിലെ മലയാളി അല്ലേ, കഴിയാവുന്ന സഹായം ചെയ്തൂടേയെന്ന ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്.

സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൂര്‍ണിമ, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങളെല്ലാം നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ചാണ് ഇവര്‍ ക്യാംപുകളിലേക്ക് എത്തിയത്. കലക്ഷന്‍ സെന്ററുകളിലെ സാധനങ്ങള്‍ ക്യാംപുകളിലേക്ക് കയറ്റിവിടാനും താരങ്ങള്‍ മുന്നിലുണ്ടായിരുന്നു. പൃഥ്വിരാജ്, സൂര്യ, കാര്‍ത്തി തുടങ്ങിയവരെല്ലാം തങ്ങളാല്‍ക്കഴിയാവുന്ന സഹായങ്ങള്‍ ചെയ്തിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി സിനിമാലോകവും എത്തിയിരുന്നു.

സിനിമയുടെ പ്രമോഷ്‌ന വേണ്ടിയാണ് താരങ്ങളില്‍ പലരും ഇറങ്ങിയതെന്ന തരത്തിലുള്ള വിമര്‍ശനവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. പഴയത് പോലെയല്ല ഇത്തവണ പോസ്റ്റിടാന്‍ പോലും ഭയമായിരുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ മാത്രമല്ല നേരിട്ടും താന്‍ കട്ടയ്ക്ക് ഒപ്പമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വിമര്‍ശനങ്ങളേയും ട്രോളുകളേയും അവഗണിച്ചാണ് താരങ്ങള്‍ മുന്നേറുന്നത്.

namitha pramod’s new post

More in Social Media

Trending

Recent

To Top