Malayalam
ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച ചിത്രം ജോക്കറോ പാരസൈറ്റോ? പട്ടികയിൽ ആര് മുന്നിൽ?
ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച ചിത്രം ജോക്കറോ പാരസൈറ്റോ? പട്ടികയിൽ ആര് മുന്നിൽ?
ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി.92-ാമത് ഓസ്കര് പുരസ്കാര ചടങ്ങുകള്‍ക്ക് വേദിയായത് ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ്.
പ്രേക്ഷകര്‍ ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓസ്കര് അവാര്‍ഡുകള്‍. പുതിയ ഓസ്കര് അവാര്‍ഡ് പ്രഖ്യാപനത്തില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ പ്രത്യേകതകലുള്ളത് ഇതിന് ഒരു പ്രധാന കാരണമാണ്.
മികച്ച സഹ നടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ് എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്കാര അര്‍ഹനായത്. മികച്ച ആനിമേറ്റഡ് ചിത്രമായി ‘ടോയ് സ്റ്റോറി 4’ തെരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം ഹെയര്‍ ലവ്. മികച്ച തിരക്കഥയ്ക്ക് ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന് പുരസ്കാരം. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച അവലംബിത തിരക്കഥയ്ക്ക് ജോ ജോ റാബിറ്റിന് പുരസ്കാരം. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം ദ നെയ്ബേഴ്സ് വിന്‍ഡോ.
മുഴുനീള അവതാരകർ ഇല്ലാതെയാണ് ഓസ്കര് ചടങ്ങുകള്‍ നടക്കുന്നത്. 24 വിഭാഗങ്ങളിലാണ് പുരസ്ക്കാരം നൽകുന്നത്. 11 നാമനിര്‍ദ്ദേശങ്ങളുമായി ജോക്കർ ആണ് പട്ടികയിൽ മുന്നിൽ. 10 വിഭാഗങ്ങളിൽ നാമനിര്‍ദ്ദേശവുമായി 1917, ഐറിഷ്മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങൾ തൊട്ട് പിന്നിലുണ്ട്. മികച്ച ചിത്രത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കൊറിയൻ ചിത്രം പാരസൈറ്റും ശ്രദ്ധാ കേന്ദ്രമാണ്.ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും പാം ദി ഓര് പുരസ്കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ വേദികളിൽ തിളങ്ങിയ ചിത്രങ്ങൾക്ക് തന്നേയാണ് ഓസ്കർ വേദിയിലും പ്രാമുഖ്യം.
മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്കര് നോമിനേഷൻ ആണ് പാരസൈറ്റ് നേടിയിട്ടുള്ളത്. അങ്ങനെ ഇരട്ട ഓസ്കര് നോമിനേഷൻ നേടുന്ന ആറാമത്തെ ചിത്രമാണ് പാരസൈറ്റ്. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയൻ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്കര് നോമിനേഷൻ നേടുന്നത്. ഓസ്കറിന്റെ ചരിത്രത്തില്‍ ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടില്ല. ബോംഗ് ജൂൻ ഹൊയാണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ആറ് ഓസ്കര് നോമിനേഷനുകളാണ് പാരസൈറ്റിന് ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനും ഉള്‍പ്പെടെയുള്ള നോമിനേഷനാണ് പാരസൈറ്റിന് ലഭിച്ചിരിക്കുന്നത്.
about oscar 2020
