Malayalam
പോലീസ് വേഷത്തിൽ മമ്ത ഒറ്റ ചുംബനത്താൽ നീയറിയും ഞാൻ പറയാത്തതെല്ലാം, മോഹൻ ലാൽ ചിത്രം റാമിൽ പ്രാചി ക്വീൻ റീലോഡിങ്
പോലീസ് വേഷത്തിൽ മമ്ത ഒറ്റ ചുംബനത്താൽ നീയറിയും ഞാൻ പറയാത്തതെല്ലാം, മോഹൻ ലാൽ ചിത്രം റാമിൽ പ്രാചി ക്വീൻ റീലോഡിങ്
പ്രേക്ഷകർ കാത്തിരിക്കുന്ന ടോവിനോ ചിത്രം ഉടനെത്തും. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫോറൻസിക്ക് എന്ന ചിത്രത്തിന്റെ പുതിയ വാർത്തകൾ ആണ് പുറത്തുവന്നിരിക്കുന്നത്. അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്ത മോഹൻ ദാസാണ്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മമ്ത ചിത്രത്തിൽ അഭിനയിക്കുന്നത്. ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ടൊവിനോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. അഖില്‍ ജോര്‍ജ്ജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് റിജോയ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നു. ഷമീര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രം വിഷുവിനു തീയറ്ററുകളിൽ എത്തും.
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് നിവിന്‍ പോളിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. കൂടാതെ സുഹൃത്ത് ദീപകിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകളും നടൻ നേർന്നു. ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബയോസ്കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാർ ചിത്രം നിർമ്മിക്കുന്നു. കാലികപ്രസക്തിയുള്ള എന്നാല്‍ അസാധാരണമായ ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം എന്ന് അണിയറപ്രവർത്തകർ പങ്കുവെക്കുന്നു. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അന്റോണിയോ മിഖായേലാണ്. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരുടെ വരികള്‍ക്ക് സച്ചിന് ബാലു സംഗീതം പകരുന്നു. ചിത്രം ഫെബ്രവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാൽ നായകനായ റാമിൽ മാമാംഗം ഫെയിം പ്രാച്ചി തെഹ്ലാൻ അഭിനയിക്കുന്നുവെന്ന് അഭ്യൂഹം. പ്രാച്ചി തെഹ്ലാൻ തന്റെ ‘റാം’ എന്ന ചിത്രത്തിനായി വേഷമിടണമെന്ന് മോഹൻലാൽ തന്നെയാണ് നിർദ്ദേശിച്ചത്. മമ്മുട്ടിയോടൊപ്പം മാമാങ്കം എന്ന മാസ് ഹിറ്റ് സിനിമയിലൂടെയാണ് പ്രാചി മലയാള സിനിമയിലേക്ക് ചുവടുവച്ചത്. അടുത്തിടെ ജീത്തു ജോസഫിനും മോഹൻ ലാലിനുമൊപ്പം റാമിന്റെ ലൊക്കേഷനിൽ താരം ചിലവഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതോടെയാണ് പ്രാചി റാമിൽ അഭിനയിക്കാനെത്തുന്നു എന്ന അഭ്യൂഹങ്ങൾ പരന്നത്. അഭ്യൂഹങ്ങൾക്ക് താരം തന്നെ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കണോ എന്നതിൽ താനിപ്പോഴും തീരുമാനത്തിൽ എത്തിയില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.
സാനിയ അയ്യപ്പൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച യുവ താരങ്ങൾ അണിനിരന്ന ക്വീൻ എന്ന ചിത്രത്തിലെ മുഴുവൻ താരങ്ങളും വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണി ആണ് ഇതിനെ പറ്റി സൂചന നൽകിയത് . തന്റെ അടുത്ത ചിത്രത്തിൽ, ക്യുനിന്റെ മുഴുവൻ ടീമും വീണ്ടും ഒന്നിക്കുന്നു എന്നാണ് സംവിധായകൻ അടുത്തിടെ പ്രഖ്യാപിച്ചത്. 2018 ൽ റിലീസ് ചെയ്ത ‘ക്വീൻ’ ഒരു കൂട്ടം നവാഗതരുടെ ചിത്രമായിരുന്നു. സംവിധായകൻ മുതൽ അഭിനേതാക്കൾ വരെ മുഴുവൻ ടീമും തുടക്കകാരായിരുന്നു. ഡിജോയുടെ കന്നി സംരംഭത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. സാധാരണയായി ആൺകുട്ടികൾ ഭരിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിൽ പഠിക്കാനെത്തുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ‘ക്വീൻ’ പറഞ്ഞത്.
മറിയം വന്നു വിളക്കൂതി എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹാസ്യചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത് നിവിൻ പോളിയാണ്. ജെതിൻ കച്ചപ്പിള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിൽസൺ, കൃഷ്ണ ശങ്കർ, ഷബരീഷ്, അൽതാഫ് സലിം, ഷിയ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയത്തിലും ജോലിയിലും വിജയിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്ന നാലു യുവാക്കളുടെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സിനോജ് പി അയ്യപ്പൻ ആണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് അപ്പു ഭട്ടതിരി, സംഗീതം വസീം-മുരളി.
about new films
