Bollywood
ഞങ്ങളും മനുഷ്യരാണ്: അപേക്ഷയുമായി പ്രശസ്ത ഗായിക!
ഞങ്ങളും മനുഷ്യരാണ്: അപേക്ഷയുമായി പ്രശസ്ത ഗായിക!
By
ഒരുപാട് ആരാധകരുള്ള ഗായികയാണ് നേഹ. നേഹയുടെ ഓരോ ഗാനത്തിനും മികച്ച പിന്തുണയാണ് കിട്ടുന്നത് .ആരാധകർ ഏറെയാണ് ഇവരുടെ ഗാനത്തിന് . നേഹ ചുരുങ്ങിയ കാലം കൊണ്ട് ആസ്വാദകരെ കൈയ്യിലെടുത്ത ഇന്ത്യന്‍ പിന്നണി ഗായികയാണ് . നേഹയുടെ ഗാനങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയുടെ പത്താം സീസണിന്റെ വിധികര്‍ത്താക്കളിലൊരാളായ നേഹയുടെ ഇന്‍സ്റ്റാഗ്രാം കുറിപ്പാണ് ആരാധകരെ ഇപ്പോള്‍ ആശങ്കയിലാക്കിയിരിക്കുന്നത്.
കുറിപ്പില്‍ വിഷാദത്തെ കുറിച്ചും ആത്മഹത്യ ചിന്തയെ കുറിച്ചും നേഹ എഴുതിയിരിക്കുന്നതാണ് ആരാധകരെ ആശങ്കയിലാക്കിയത്. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളുമായി നേഹ പ്രണയത്തിലാണെന്ന് പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത പരിപാടികളില്‍ പങ്കെടുത്തതോടെയാണ് ഈ ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇതേ കുറിച്ചാണ് നേഹയുടെ കുറിപ്പ്.
” ഇതെഴുതുമ്പോള്‍ ഞാന്‍ അത്ര നല്ല അവസ്ഥയിലല്ല. ശാരീരികമായും മാനസികമായും. പക്ഷേ ഞാനിപ്പോള്‍ സംസാരിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ആരുടെയെങ്കിലും മകളും സഹോദരിയുമൊക്കെ ആണെന്ന് അവര്‍ മനസിലാക്കുന്നില്ല. എന്റെ വീട്ടിലുള്ളവര്‍ക്ക് അഭിമാനമാകാന്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാന്‍. എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്തവരോട് പോലും വളരെ നല്ല രീതിയിലാണ് ഞാന്‍ നിന്നിട്ടുള്ളത്.
മറ്റൊരാളുടെ ജീവിതത്തെ എത്ര മോശമായി ബാധിക്കും എന്നൊന്ന് ചിന്തിക്കാതെ പോലും അവര്‍ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. സെലിബ്രിറ്റിയാണെങ്കിലും ഒരു മനുഷ്യനാണെന്ന് ചിന്തിച്ചു കൂടെ ഇത്ര ഹൃദയശൂന്യരാകരുത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ഇവര്‍ക്ക് വിഷാദം ഉണ്ടാകുന്നതു വരെ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കരുതെന്നും ഇത്തരം മോശമായ പ്രചരണങ്ങള്‍ ഒരാളെ സ്വന്തം ജീവന് ഇല്ലാതാക്കാന്‍ വരെ ചിന്തിപ്പിക്കും” – നേഹ കുറിച്ചു.
about neha
