Connect with us

നടി സോനാക്ഷി സിൻഹയുടെ മേക്കപ്പ്മാൻ സൂപ്പർ താരമോ? അമ്പരന്ന് സോഷ്യൽ മീഡിയ വീഡിയോ വൈറൽ

Bollywood

നടി സോനാക്ഷി സിൻഹയുടെ മേക്കപ്പ്മാൻ സൂപ്പർ താരമോ? അമ്പരന്ന് സോഷ്യൽ മീഡിയ വീഡിയോ വൈറൽ

നടി സോനാക്ഷി സിൻഹയുടെ മേക്കപ്പ്മാൻ സൂപ്പർ താരമോ? അമ്പരന്ന് സോഷ്യൽ മീഡിയ വീഡിയോ വൈറൽ

നടി സോനാക്ഷിയുടെ മേക്ക് അപ്പ് മാനായി ബോളിവുഡ് ആക്ഷൻ ഹീറോ അക്ഷയ് കുമാർ. ഒരു പാർട്ടിയ്ക്കിടെയാണ് സംഭവം. മേക്കപ്പിടുന്നതിനിടെ ചെറിയൊരു കുസൃതിയും അക്ഷയ് ഒപ്പിക്കുന്നുണ്ട് . സൊനാക്ഷി സിൻഹ നിലവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേർ വീഡിയോയ്ക്ക്കമന്റുമായി എത്തുന്നത്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് സൊനാക്ഷി സിൻഹയും അക്ഷയ് കുമാറും.

ഇരുവരുടെയും പുതിയ ചിത്രമായ മിഷൻ മംഗൾ പ്രദർശനത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗൾ. അക്ഷയ് കുമാറിനോടൊപ്പം വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കൃതി എന്നിവരും പ്രധാനകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായുളള രസകരമായ നിരവധി വിഡിയോകളും വൈറലായി മാറിയിരുന്നു.

ഒരു അഭിമുഖത്തിനിടെ നടി സൊനാക്ഷി സിൻഹ അക്ഷയ് കുമാറിനെ കസോരയിൽ നിന്ന് തള്ളിയിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തെ കുറിച്ച് നടൻ സംസാരിച്ചു കൊണ്ടിരിക്കവെയാണ് നടിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുളള നീക്കമുണ്ടായത്.താപ്സി സംസാരിച്ചതിനു ശേഷമായിരുന്നു നടന്റെ ഊഴം. ഇതിനിടയിൽ കസേര പുറകിലേയ്ക്ക് ചരിച്ച് എന്തോ പറയാൻ തുടങ്ങവെയാണ് സോനാക്ഷി കസേരയിൽ നിന്ന് താരത്ത തളളിയത്. കസേരയ്ക്കൊപ്പം അക്ഷയും നിലത്തേയ്ക്ക് വീണു. പെട്ടെന്നുളള വീഴ്ചയിൽ താരം പേടിക്കുകയും ചെയ്തു. അൽപ സമയത്തിനകം അവിടെ ചിരി നിറയുകയായിരുന്നു. എന്നെആരെങ്കിലും വെറുപ്പിച്ചാൽ ഇതാകും ചെയ്യുകയെന്ന് നടി പറഞ്ഞു. അക്ഷയ് കുമാറിന്റെ അപ്രതീക്ഷിത വീഴ്ച കൂടെയുള്ളവരെ ഞെട്ടിച്ചിരുന്നു.

sonakshi sinha- akshay kumar- make-up man

More in Bollywood

Trending

Recent

To Top