Social Media
എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ;ഫഹദിനോട് നസ്രിയ!
എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ;ഫഹദിനോട് നസ്രിയ!
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ടാകാറുണ്ട്.സിനിമയിൽ തിരക്കുകളാണെങ്കിലും താരങ്ങൾ പലപ്പോഴും ആരാധകർക്കായി വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട്.നസ്രിയ സിനിമയിൽ നിന്നും വിട്ടു നിൽക്കുമ്പോഴും താരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.ചിത്രങ്ങളൊക്കെയും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാരും ഉണ്ട്.നിലവിൽ പ്രാഗിലാണ് നസ്രിയയും ഫഹദും. അവിടെ നിന്നുള്ള ചിത്രങ്ങളും നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
“എന്നെ തിരിച്ചു കൊണ്ടുപോകൂ,” എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുത്തത് ഫഹദ് തന്നെ.
അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും പുതിയ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ നിറഞ്ഞിരുന്നു. നസ്രിയയെ ഫഹദ് ചുംബിക്കുന്നതും ഇരുവരും ചേര്ന്ന് നില്ക്കുന്നതും കാറിൽ യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നത്.
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.
നസ്റിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്റിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന ട്രാൻസ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ചിത്രത്തിലെ നസ്രിയയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചുണ്ടിൽ എരിയുന്ന സിഗരറ്റും സൺഗ്ലാസും ധരിച്ച് മോഡേൺ ലുക്കിലായിരുന്നു നസ്രിയ.
about nazriya instagram post
