Connect with us

സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് ആ ഒരു ചിത്രം ചെയ്തപ്പോഴാണ്!

Malayalam

സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് ആ ഒരു ചിത്രം ചെയ്തപ്പോഴാണ്!

സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് ആ ഒരു ചിത്രം ചെയ്തപ്പോഴാണ്!

സോഷ്യൽ മീഡിയയിൽ നിരവധി വിവാദങ്ങൾക്ക് ഇരയാകേണ്ടി വന്ന താരമാണ് നയൻ‌താര.പ്രഭു ദേവയുമായി ഉള്ള താരത്തിന്റെ പ്രണയം ഏറെ വിമര്ശനങ്ങള്‍ക്കാണ് വഴിവച്ചത്. ഗ്ലാമര്‍ റോളുകളില്‍ തിളങ്ങി നില്‍ക്കുന്ന താരം കഥാ മൂല്യം ഉള്ള സിനിമകളുടെ ഭാഗമാകുകയാണ്.

എന്നാല്‍ ഇപ്പോള്‍ താരം വിജയ് ചിത്രം ബിഗില്‍ ഹിറ്റായതിന് പിന്നാലെ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് വേഷങ്ങള്‍ ഇതിനോടകം ചെയ്തു എങ്കിലും സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് സൂര്യക്ക് ഒപ്പം അഭിനയിച്ച ഗജനിയിലാണ് എന്നാണ് നയന്‍‌താര ഇപ്പോള്‍ തുറന്ന് പറയുന്നത്. തന്നെ വിളിച്ചത് അസിന്‍ ചെയ്ത റോളിലേക്കായിരുന്നു എന്നാല്‍ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ വേഷമാണ് ലഭിച്ചതെന്ന് നയന്‍സ് പറയുന്നു. ആ സിനിമയില്‍ അഭിനയിച്ചതില്‍ ഇന്നും കുറ്റബോധം വേട്ടയാടുന്നുണ്ട് എന്നും നയന്‍സ് പറയുന്നു.

വന്‍ വിജയമായി തീര്‍ന്ന ഈ ചിത്രത്തിന് എതിരെ ഇപ്പോള്‍ വിമര്‍ശനവുമായി എത്തിയ താരത്തെ വിമര്‍ശിച്ച്‌ ആരാധകരും രംഗത്ത്‌എത്തിയിരിയ്ക്കുകയാണ്. അസിനാണ് സൂര്യയുടെ നായികയായി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത പടത്തില്‍ വന്നിരുന്നത്. ഗജനിയിലെ മികച്ച പ്രകടനത്തിന് പിന്നലെ ബോളിവുഡ് അടക്കം ഉള്ള സിനിമ മേഖലയില്‍ നിന്നും നിരവധി ഓഫറുകള്‍ ആണ് അസിനെ തേടി എത്തിയിരുന്നത്.

about nayantara

Continue Reading
You may also like...

More in Malayalam

Trending

Recent

To Top