ഭർത്താവിന്റെ മുകളിൽ കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ച് നമിത..സോഷ്യൽ മീഡിയയിൽ വന്ന കമെന്റ് കേട്ടോ..
ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് യുവാക്കളുടെ ഇഷ്ടം സ്വന്തമാക്കിയ നടി
നമിത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് തരംഗമാവുന്നത്. നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്റെ മുകളില്‍ കയറി ഇരുന്ന് ചിരിക്കുന്നതും ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഷോള്‍ഡറില്‍ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു നമിത പങ്കുവെച്ചിരുന്നത്. അതിനൊപ്പം തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേക കൂടി നടി സൂചിപ്പിച്ചിരുന്നു.
‘ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയങ്ങള്‍ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്‌സ്’.. എന്നുമാണ് നമിത എഴുതിയിരിക്കുന്നത്. എല്ലാ കാലത്തും നിങ്ങള്‍ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടേ എന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്.
2017 നവംബറിലായിരുന്നു സുഹൃത്തായ വീരേന്ദ്ര ചൗധരിയെ തിരുപതിയില്‍ വച്ച് നമിത വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത് മാറി നിന്ന നമിത ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇരുവരുടെയും സ്‌നേഹം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതും പതിവായിരുന്നു.
about namitha
