Malayalam
നക്ഷത്ര ഇന്ദ്രജിത് അഭിനയിച്ച ‘പോപ്പി’, താരകുടുംബത്തിലെ കുട്ടിയഭിനയത്രി!
നക്ഷത്ര ഇന്ദ്രജിത് അഭിനയിച്ച ‘പോപ്പി’, താരകുടുംബത്തിലെ കുട്ടിയഭിനയത്രി!
എപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് മല്ലിക സുകുമാരന്റെ കുടുംബത്തിലെ വിശേഷണങ്ങളാണ്.
മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ വാർത്തകളിൽ ഇടം പിടിക്കുകയാണ്.ഇപ്പോളിതാ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെ മകള്‍ നക്ഷത്ര ആദ്യമായി അഭിനയിക്കുന്ന ഒരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നക്ഷത്രയും ലീല സാംസണുമാണ് ഇതിലെ പ്രധാന അഭിനേതാക്കള്‍. അഭിഷേക ജോസഫ്, അശ്വമതി മനോഹരന്‍ തുടങ്ങിയവരും വേഷമിടുന്നു. അവരുടെ ഹൃദ്യമായ അഭിനയം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കഥയ്ക്കനുയോജ്യമായ മനസ്സു തൊടുന്ന സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. ഛയാഗ്രഹണം വിഷ്ണുദേവ്. മുപ്പതുമിനിട്ടില്‍ ഒരു നല്ല അനുഭവം സമ്മാനിക്കുകയാണ് പോപ്പി.
മകനും കുടുംബവും ദൂരെ താമസിക്കുന്നതിനാല്‍ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോയ പോപ്പിയും അവര്‍ യാദൃശ്ചികമായി കണ്ടുമുട്ടി പിന്നീട് വീട്ടിലെ സ്ഥിരം സന്ദര്‍ശകയുമാകുന്ന അതിഥിയും തമ്മിലെ മനോഹരബന്ധം. ഒരുവരിയില്‍ പോപ്പി എന്ന ഈ കുഞ്ഞു ചിത്രത്തെക്കുറിച്ചു പറയാവുന്ന വാക്കുകള്‍ ഇതാണ്. ചിത്രത്തിന്റെ സംവിധാനം സുദര്‍ശന്‍ നാരായണന്‍.
about nakshathra indrajith
