Connect with us

സഞ്ചരിച്ചുകൊണ്ട് തവള കഥപറയുന്നു;സംഭവം രസകരം!

Malayalam Breaking News

സഞ്ചരിച്ചുകൊണ്ട് തവള കഥപറയുന്നു;സംഭവം രസകരം!

സഞ്ചരിച്ചുകൊണ്ട് തവള കഥപറയുന്നു;സംഭവം രസകരം!

ചിത്രത്തിന്റെ പേരുകൊണ്ട് തന്നെ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.ചഛിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.വളരെ ഏറെ പ്രക്ഷക പിന്തുണ തന്നെ ചിത്രത്തിനുണ്ട്.യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.വളരെ ഏറെ ആകാംക്ഷക്ക്‌ വഴി ഒരുക്കുന്ന ചിത്രം കൂടിയാണിത്.കൂടാതെ വൻ താരനിരയും അണിനിരക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.കൂടാതെ സംഗീത ലോകത്തിൽ പകരം വെക്കാനില്ല അതുല്യ കലാകാരൻ മാരാണ് ഇതിലെ ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പതിയെ ഇതൾ വിടരും എന്ന റൊന്റിക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.

തിരക്കഥയിലും അവതരണത്തിലും മാത്രമല്ല മറ്റ് കാര്യങ്ങളിലും വ്യത്യസ്തമായിരിക്കണം സ്വന്തം സിനിമയെന്നാഗ്രഹിക്കാത്തവര്‍ വിരളമാണ്. മാര്‍ക്കറ്റിംഗിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് മുന്തിരി മൊഞ്ചന്‍ എന്ന സിനിമ. ഡിസംബര്‍ 6നാണ് ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയുടെ പോസ്റ്ററുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

ഇപ്പോഴിതാ മാര്‍ക്കറ്റിംഗിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് മുന്തിരി മൊഞ്ചന്‍. പരശുരാമന്റെ തോളിലേറി ഇനി കേരളത്തിലൂടെ മുന്തിരി മൊഞ്ചനും സഞ്ചരിക്കും. ട്രെിയനിലെ പോസ്റ്ററുകളുടെ ചിത്രവും പുറത്തുവന്നിരുന്നു. ഒരു ട്രെയിന്‍ ട്രെയിന്‍ യാത്രയ്ക്കിടയിലാണ് വിവേക് വിശ്വനാഥും ദീപികയും കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടലിന് ശേഷം ഇവര്‍ക്കിടയിലേക്ക് മറ്റൊരാളെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്‌സാലി. പശ്ചാത്തല സംഗീതം റിജോഷ്.

about munthiri monjan movie

More in Malayalam Breaking News

Trending

Recent

To Top