Connect with us

2019 ലെ താര വിവാഹങ്ങൾ;ഇവരൊക്കെയാണ് മണവാളന്മാരും,മണവാട്ടിമാരും!

Malayalam Breaking News

2019 ലെ താര വിവാഹങ്ങൾ;ഇവരൊക്കെയാണ് മണവാളന്മാരും,മണവാട്ടിമാരും!

2019 ലെ താര വിവാഹങ്ങൾ;ഇവരൊക്കെയാണ് മണവാളന്മാരും,മണവാട്ടിമാരും!

മലയാള സിനിമയ്ക്കു മികച്ചൊരു വർഷമായിരുന്നു 2019.ഇപ്പോൾ ഈ വര്ഷം കൂടെ കടന്ന് പോകുകയാണ്.കഴിഞ്ഞ വർഷത്തെകാളും നൂറും,ഇരുന്നൂറും കോടി ക്ലബ്ബിൽ മലയാള സിനിമ എത്തി നിന്ന വര്ഷം കൂടിയാണിത്.പക്ഷെ അതിനെകാനും മലയാളികളുടെ ഇഷ്ട്ട താരങ്ങൾ ഒരു കുടുംബ ജീവിതം തുങ്ങിയെന്ന സന്തോഷവും ഈ വർഷത്തിലുണ്ട്.താരപുത്രിമാരും പുത്രന്മാരുമടക്കം മലയാളത്തിലെ നിരവധി യുവതാരങ്ങളാണ് 2019 ല്‍ വിവാഹിതരായിരിക്കുന്നത്. രസകരമായ കാര്യം പല താരങ്ങളുടെയും വിവാഹം രഹസ്യമായി നടത്തി എന്നുള്ളതാണ്. വിവാഹശേഷം ഫോട്ടോസ് പുറത്ത് വന്നതോടെയാണ് പുറംലോകം ചില താരവിവാഹങ്ങളെ കുറിച്ച് അറിയുന്നത് തന്നെ. അത്തരത്തിലുള്ള ചില വിവാഹ വിശേഷങ്ങള്‍.

ബിഗ്‌സ്‌ക്രീനിലെ പ്രണയമാത്രമല്ല മിനിസ്‌ക്രീനിലെ പ്രയാണവും വളരെ വിസ്മയിപ്പിക്കുന്ന ഒന്നാണ് എന്നതിൽ ഒട്ടും തന്നെ സംശയമില്ല.കാരണം നമ്മൾ ആരാധകർ കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ പ്രണയനിമിഷങ്ങൾ തന്നെയാണ്..നേരിട്ട് കണ്ടിട്ടുള്ളവരാണ് ഒരുപക്ഷെ അല്ലെ.അതിന്റെ വലിയ ഒരു ഉദാഹരണം അല്ലെ ബിഗ് ബോസ്.ഈ ടെലിവിഷൻ പരിപാടിയിലൂടെ നമ്മൾ കണ്ട ആ പ്രണയ ജോഡികളെ മറക്കാനിടയില്ല പേളി മാണി-ശ്രിനിഷ് അരവിന്ദ്… കെമിസ്ട്രി തന്നെ ആണ് വലിയ ഉദാഹരണം അല്ലെ….മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യം കൂടിയാണിത്.അവർ ഏറെ പിന്തുണയും അറിയിക്കാറുണ്ട്.അവരുടെ ഇഷ്ട്ട താരങ്ങൾ ജീവിതത്തിലും അതെ കെമിസ്ട്രി സൂക്ഷിക്കുമ്പോൾ ആരധകരും ഏറെ സന്ധോഷിക്കാറുണ്ട്,.താര വിവാഹങ്ങൾ ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഈ വര്‍ഷം ആദ്യം കേരളത്തില്‍ തരംഗമായ വിവാഹ വാര്‍ത്ത നടി അമ്പിളി ദേവിയുടെയും നടന്‍ ആദിത്യന്‍ ജയന്റെയും വിവാഹമായിരുന്നു. സീത എന്ന ഹിറ്റ് സീരിയലില്‍ ഭാര്യ ഭര്‍ത്തക്കാന്മാരായി അഭിനയിച്ച് കൊണ്ടിരിക്കവേ ജനുവരി 25 നായിരുന്നു ജയന്‍ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരാവുന്നത്. വിവാഹവീഡിയോ പുറത്ത് വന്നതിന് ശേഷമായിരുന്നു ഇരുവരും യഥാര്‍ഥ ജീവിതത്തില്‍ വിവാഹിതരായതാണെന്ന കാര്യം പുറംലോകം അറിയുന്നത്. വിവാഹചിത്രങ്ങള്‍ അതിവേഗം തരംഗമായിരുന്നു. കഴിഞ്ഞ ദിവസം താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്.

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവതാരമാണെങ്കിലും നടന്‍ സണ്ണി വെയിന്റെ വിവാഹം അതീവരഹസ്യമായിട്ടായിരുന്നു നടന്നത്. ഏപ്രില്‍ പത്തിന് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയും താരത്തിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ രഞ്ജിനിയായിരുന്നു വധു. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തിനെത്തിയത്. ശേഷം സുഹൃത്തുക്കള്‍ക്ക് വേണ്ടി വിപുലമായ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

ബിഗ് ബോസ് താരങ്ങളായിരുന്ന പേര്‍ളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹമായിരുന്നു ഇക്കൊല്ലം ഏറ്റവുമധികം കേരളം ചര്‍ച്ച ചെയ്ത താരവിവാഹം. രണ്ട് വ്യത്യസ്ത മതാചാരപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. മേയ് അഞ്ചിനാണ് ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന് പിന്നാലെ നെടുമ്പാശ്ശേരി സിയാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്കാരം നടത്തിയിരുന്നു. മേയ് എട്ടിന് ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി, സിദ്ദിഖ്, ടൊവിനോ തോമസ് തുടങ്ങി മലയാള സിനിമാ ലോകം ഒന്നടങ്കം വിവാഹത്തിനും വിരുന്ന് സത്കാരത്തിലും എത്തിയിരുന്നു.

മലയാള ചലച്ചിത്ര നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ പിള്ളയും ഈ വര്‍ഷമാണ് വിവാഹിതയായത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയനായിരുന്നു വരന്‍. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ആലപ്പുഴ കാംലറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നുമായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹശേഷം ആഢംബരമായി വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു.

യുവതാരം ഹേമന്ത് മേനോനും കുടുംബ ജീവിതത്തിലേക്ക് കടന്നത് ഈ വര്‍ഷമായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് താരവിവാഹം നടന്നത്. നീലിനയാണ് വധു. ഫാസില്‍ സംവിധാനം ചെയ്ത ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ഒര്‍ഡിനറി, അയാളും ഞാനും തമ്മില്‍, നിര്‍ണായകം, ഗോള്‍ഡ് കോയിന്‍, ചാര്‍മിനാര്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ഹേമന്ത് അഭിനയിച്ചിട്ടുണ്ട്.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്‍റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്‍റേത്. പിന്നീട് വൈറസിലും മികച്ച വേഷത്തില്‍ സെന്തില്‍ എത്തി.ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ സിനിമ രംഗത്തേക്ക് എത്തിയ സെന്തിൽ കൃഷ്ണ ഈ കഴിഞ്ഞ ആഗസ്റ്റ് 24 നു ആയിരുന്നു വിവാഹം.ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ആയിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി അഖിലയാണ് വധു . ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാറും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. നവംബര്‍ പതിനേഴിനായിരുന്നു താരപുത്രിയുടെ വിവാഹം. ജിജിന്‍ ആണ് ശ്രീലക്ഷ്മിയുടെ വരന്‍. ജിജിന്റെ വിശ്വാസമനുസരിച്ച് മുസ്ലിം ആചാര പ്രകാരം ലുലു ബോള്‍ഗാട്ടി സെന്ററില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് വേണ്ടി താരപുത്രി തിരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും നടന്നിരിക്കുകയാണ്. കേരള സ്റ്റൈലിലുള്ള വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നില്‍ക്കുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ വന്നതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിഞ്ഞത്.

ഏറ്റവുമൊടുവില്‍ മലയാളത്തില്‍ നിന്നുമെത്തിയത് ഒരു താരപുത്രന്റെ വിവാഹ വാര്‍ത്തയാണ്. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് ആണ് കഴിഞ്ഞ ദിവസം വിവാഹിതനായത്. പ്രിയങ്കയാണ് വധു. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു താരവിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമയില്‍ നിന്നും സീരിയല്‍ രംഗത്ത് നിന്നുള്ളവ നിരവധി താരങ്ങളും എത്തിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെയാണ് ഉണ്ണി പി ദേവ് സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തുന്നത്. ശേഷം രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി എന്നീ സിനിമകളില്‍ ഉണ്ണി അഭിനയിച്ചിരുന്നു.

about 2019 marriage

More in Malayalam Breaking News

Trending

Recent

To Top