Connect with us

‘മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’യിലെ നായികയായി ഒരു കോഴിക്കോടൻ മൊഞ്ചത്തി!

Malayalam Breaking News

‘മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’യിലെ നായികയായി ഒരു കോഴിക്കോടൻ മൊഞ്ചത്തി!

‘മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’യിലെ നായികയായി ഒരു കോഴിക്കോടൻ മൊഞ്ചത്തി!

വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ യിലൂടെ കോഴികോട്ട് നിന്ന് നായികയായി ഒരു മൊഞ്ചത്തി. തമി എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിലേക്ക് തുടക്കം കുറിച്ചെതെങ്കിലും മുന്തിരി മൊഞ്ചനാണ് ആദ്യ റിലീസ് ചിത്രം. കുട്ടിക്കാലം മുതൽ നായികയാകണമെന്നുള്ള ഗോപികയുടെ ആഗ്രഹം ഒടുവിൽ യാഥാർഥ്യമാവുകയാണ്. മോഡൽ രംഗത്ത് സജീവമായ താരം ധാത്രി ഹെയർ കെയർ ,കെ പി നനമ്പൂതിരീസ്‌, ക്യൂട്ടി ക്യൂറ ഫേസ് വാഷ് നിരവധി ബ്രാൻഡുകളുടെ മോഡൽ കൂടിയായിരുന്നു.

ബെസ്റ്റീയുടെ ബ്രാൻഡ് അബാസിഡർ കൂടിയായിരുന്നു ഗോപിക. മോഡൽ ഏറെ പ്രിയപ്പെട്ടതാണെങ്കിലും റാമ്പ് ഷോകൾ ഗോപികയ്ക്ക് ഇഷ്ടമില്ല. മോഡലിംഗ് കഴിഞ്ഞാൽ അവതാരികയാവാനാണ് ഇഷ്ട്ടം. തിരക്കിനിടയിലും പഠനം ഗോപിക കൈ വിട്ടില്ല. എറണാകുളത്ത് നിന്ന് ബിരുദാന്തര ബിരുദവും നേടി . മാതാപിതാക്കളുടെയും കുടുബത്തിന്റെയും പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ഗോപിക മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗോപിക പറയുന്നു

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നാളെ തീയേറ്ററുകളിൽ എത്തുകയാണ് ഇന്നസെന്റ്, സലീംകുമാര്‍, അഞ്ജലി നായര്‍, എന്നിവരോടൊപ്പം ബോളിവുഡ് നടി കൈരാവി തക്കറും ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് സിനിമ . മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രം കൂടിയയാണിത്
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം ഒരുക്കിയത്

ടീസറിനും ട്രെയ്‌ലറിനും ഗാനങ്ങൾക്കുമൊക്കെ വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത് .ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മനേഷും ഗോപികയും ചേർന്നുള്ള രസകരമായ ഒരു പ്രൊപോസൽ സീനായിരുന്നു ടീസർ. വലിയ താരങ്ങളില്ലാതെ കഴമ്പുള്ള കഥയുമായി വന്ന ചെറു സിനിമകളെ വൻ വിജയമാക്കാൻ മനസുകൊണ്ടൊരുങ്ങിയ പ്രേക്ഷകർക്ക് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സിനിമയായിരിക്കും മുന്തിരി മൊഞ്ചൻ എന്നതിൽ സംശയമില്ല

തവള കഥ പറയുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.തവളായി എത്തുന്നതാകട്ടെ സലിം കുമാറും.പ്രേക്ഷകരെ ഏറെ ആകർഷിച്ച ഒരു ഘടകം ചിത്രത്തിന്റെ പേരാണ്.വ്യത്യസ്തമായ ,എന്തൊക്കെയോ മറച്ചുവെക്കുന്ന ഒരു പേര്.അതുകൊണ്ട് തന്നെ മുന്തിരി മൊഞ്ചാനിൽ ഏറെ സസ്പൻസുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

Mundhiri Monjan fim

More in Malayalam Breaking News

Trending

Recent

To Top