Social Media
മനസിന് വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് പോവും;വൈറലായി മുക്തയുടെ പോസ്റ്റ്!
മനസിന് വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് പോവും;വൈറലായി മുക്തയുടെ പോസ്റ്റ്!
By
മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് അതിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ ചില നടിമാരുണ്ട്.അതുപോലെ വളരെ പെട്ടന്ന് വന്നുപോയ നടിയാണ് മുക്ത.മലയാളി മനസ്സിൽ ഒരുപിടി നല്ല ചിത്രങ്ങൾകൊണ്ട് ഇടം നേടിയ താരമാണ് മുക്ത.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.വളരെ മികച്ച കഥാപാത്രങ്ങളായിരുന്നു താരം മലയാള പ്രേക്ഷകർക്ക് നൽകിയത്.വിവാഹ ശേഷമായിരുന്നു താരം സിനിമയിൽ നിന്നും മാറി നിന്നത്.എങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ വൈറലാണ്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ നിമിഷം നേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്.പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം സിനിമയില്‍ അരങ്ങേറിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയായിരുന്നു മുക്ത വിവാഹം ചെയ്തത്.
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മകളായ കണ്മണിയുടെ വിശേഷങ്ങളെക്കുറിച്ചും മുക്ത വാചാലയാവാറുണ്ട്. വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ സന്തോഷത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുക്ത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മുക്ത ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മുക്തയുടെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്ത പെടുമ്പോൾ എല്ലാവരെയും പോലെ ഒരുപാട് സന്തോഷിക്കുന്ന വ്യക്തി ആണ് ഞാനും. ആദ്യം ഒക്കെ അമ്മയെ കുറിച്ച് കേട്ടപ്പോൾ കൂടുതൽ കൂടുതൽ അമ്മയുടെ ജീവിതം അറിയാൻ ശ്രമിച്ചു. അമ്മയുടെ കഥ വായിച്ചു. അറിഞ്ഞപ്പോൾ ഒരുപാട് സ്നേഹം തോന്നി.
അന്ന് മുതൽ ഇന്ന് വരെ അമ്മ എന്റെ മനസ്സിൽ ജീവിക്കുന്നു.. എന്റെ അനുഭവത്തിൽ ഇനിക്കു മനസിന് വിഷമം തോന്നുമ്പോൾ ഞാൻ ഓടി അമ്മയുടെ അടുത്ത് അമ്മയുടെ വീട്ടിൽ പോയി പ്രാർത്ഥിക്കുന്നു പറഞ്ഞു അറിയിക്കാൻ വയ്യാ വല്ലാത്തൊരു സന്തോഷവും സമാധാനവും ആണ് പിന്നെ, എല്ലാ സങ്കടങ്ങളും മറന്നു മനസു ശാന്തo ആവും. എന്റെ അറിവിൽ അമ്മയെ ഒരുപാട് പേര് അറിഞ്ഞിരുന്നില്ല. അമ്മയെ ലോകം അറിയാൻ ഈ വിശുദ്ധ പദവി സഹായിക്കും.
കുടുംബങ്ങളുടെ മധ്യസ്ഥ എല്ലാ കുടുംബങ്ങളിലും അമ്മയുടെ പ്രാർത്ഥന ദിവസവും ചൊല്ലുക. അമ്മയോട് പ്രാർത്ഥിക്കുക അമ്മ ഈശോയോടു പറഞ്ഞു നമ്മളെ സഹായിക്കും എന്റെ ഉറപ്പ്. എല്ലാവരും പുത്തൻചിറ അമ്മയുടെ വീട്ടിൽ ഒന്നു പോയി നോക്കു. അമ്മയെ കൂടുതൽ അറിയാൻ സഹായിക്കും സിഡി.. കാണുക. എപ്പോഴും ഈശോയോടു ചേർന്ന് നിൽക്കണം എന്ന ആഗ്രഹവും പ്രാർത്ഥനകളും ഈശോ സാധിച്ചു കൊടുത്തു കുഞ്ഞ് ത്രേസ്യ കുട്ടിക്ക്. അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേയെന്നായിരുന്നു മുക്ത കുറിച്ചത്.
about muktha instagram post
