Malayalam
‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് 14 ലേക്ക് മാറ്റി!
‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് 14 ലേക്ക് മാറ്റി!
ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ‘ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് നീട്ടി.മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 14ലേക്ക് മാറ്റിയിരിക്കുന്നത്.പരീക്ഷകള്‍ ആരംഭിച്ചതും കൊറോണ ഭീതി ശക്തമായി നിലനില്ക്കുന്നതും മൂലം പൊതുവില്‍ അവധി ദിനമായ ശനിയാഴ്ച റിലീസ് ചെയ്യുന്നതാണ് കൂടുതല്‍ ഉചിതമെന്ന് തോന്നിയതാകാം ചിത്രത്തിന്റെ റിലീസ് നീട്ടാൻ ഉണ്ടായ കാരണം എന്നാണ് കരുതുന്നത്.
രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ ഇന്ത്യ ജാർവിസാണ് നായിക.അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം സംഘം 36 ദിവസമാണ് ഇവർ യാത്ര ചെയ്തത്. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം. ഹിമാലയത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്.
about movie kilometers and kilometers
