Malayalam Breaking News
വാർഷിക വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത് മമ്മുട്ടിയോ മോഹൻലാലോ? ഫോര്‍ബ്സ് ഇന്ത്യയുടെ പട്ടിക പുറത്ത്!
വാർഷിക വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത് മമ്മുട്ടിയോ മോഹൻലാലോ? ഫോര്‍ബ്സ് ഇന്ത്യയുടെ പട്ടിക പുറത്ത്!
ഇന്ത്യയിലെ സെലിബ്രിറ്റീസ് എപ്പോഴും പലകാര്യങ്ങളിലും മുന്നിൽ എത്താറുണ്ട്.അതിൽ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഉണ്ടോയെന്നറിയാൻ ആഗ്രഹം പ്രേക്ഷകർക്ക് ഏറെയാണ്.ഇപ്പോഴിതാ വാർഷികവരുമാനത്തിൽ മുന്നിൽ നിൽക്കുന്ന താരങ്ങൾ ആരെന്നാണ് പുറത്തു വന്നിരിക്കുന്നത്.ഇന്ത്യയിലെ ടോപ്പ് 100 സെലിബ്രിറ്റീസ് ലിസ്റ്റ് ഫോബ്സ് ഇന്ത്യ പുറത്തു വിട്ടിരിക്കുകയാണ്.
ഒന്നാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിരാട് കോലിയാണെങ്കിൽ,രണ്ടാം സ്ഥാനത്ത് ബോളിവുഡ് നടന് അക്ഷയ് കുമാറാണ്. 252 കോടി രൂപയാണ് വിരാടിന്റെ വരുമാനം. മൂന്നാം സ്ഥാനത്ത് സല്മാന് ഖാനും നാലാം സ്ഥാനം അമിതാഭ് ബച്ചനും അഞ്ചാം സ്ഥാനം ധോണിയും ആറാം സ്ഥാനം ഷാരുഖ് ഖാനുമാണ് നേടിയിട്ടുള്ളത്.
പട്ടികയിൽ കൂടുതലായും ബോളിവുഡ് താരങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴും മലയാള സിനിമയിൽ നിന്നും താരരാജാക്കന്മാരും പട്ടികയിലുണ്ട്.മോഹന്‍ലാല്‍ 27-ാം സ്ഥാനത്താണുള്ളത്. അറുപത്തിയഞ്ച് കോടിയോളം രൂപയാണ് 2019 ലെ മോഹന്‍ലാലിന്റെ വാര്‍ഷിക വരുമാനം.
ഇത് ആദ്യമായല്ല രണ്ടാം തവണയാണ് മോഹന്‍ലാല്‍ ഫോര്‍ബ്സ് പട്ടികയില്‍ എത്തുന്നത്. 2017 ല്‍ പതിനൊന്ന് കോടിയുമായി എഴുപത്തിമൂന്നാം സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. ഇത്തവണ മമ്മൂട്ടിയും ലിസ്റ്റില്‍ ഇടം നേടിയിരുന്നു. അറുപത്തി രണ്ടാം സ്ഥാനത്തായിരുന്നു മെഗാസ്റ്റാര്‍. കഴിഞ്ഞ തവണ നാല്പത്തിയൊമ്പതാം സ്ഥാനത്ത് നിന്നും പിന്നിലേക്കാണ് താരം പോയത്.
ഫോര്‍ബ്സ് പുറത്ത് വിട്ട നൂറ് പേരുടെ പട്ടികയില്‍ മമ്മുട്ടി ഇത്തവണ 62-ാം സ്ഥാനതാണുള്ളത്. മൂപ്പത്തി മൂന്ന് കോടി രൂപയാണ് വാര്‍ഷിക വരുമാനം. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് ഏറ്റവും വരുമാനമുള്ള താരം രജനികാന്താണ്. നൂറ് കോടിയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം. ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുല്‍ക്കര്‍ ഒന്‍പതാം സ്ഥാനത്താനുള്ളത്.
about mohanlal mammootty
